'സാറേ...ഒന്ന് ബി-യിലെ ഹംന കിണറ്റിൽ വീണു' പിള്ള മനസിൽ കള്ളമില്ലല്ലോ...മാഷുമാർ രണ്ടും ദാ കിണറ്റിൽ


  ഷാഫി കോട്ടയിൽ

പ്രതീകാത്മക ചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്

പിള്ള മനസ്സിൽ കള്ളമില്ലെന്നാണ് ചൊല്ലെങ്കിലും പതിരും ഉണ്ടാകുമെന്നാണ് എന്റെ നേരനുഭവം. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലയിലെ ചെറുവാടി ഗവ.യു.പി.സ്കൂളിൽ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ആ നേരനുഭവം ഉണ്ടായത്.

ഒരു വൈകുന്നേരത്തെ ഇന്റർവെൽ സമയം. സ്റ്റാഫ് റൂമിൽ സഹപ്രവർത്തകർ ഒരുമിച്ചുകൂടി കളിതമാശകൾ പറഞ്ഞിരിക്കുന്നു.അപ്പോഴാണ് ഒരു അപകടവാർത്തയുമായി കുറച്ചു കുട്ടികൾ സ്റ്റാഫ് റൂമിലേക്ക് ഓടി വന്നത്. സാർ..., ഒന്ന് ബി-യിലെ ഹംന ഷെറിൻ കിണറ്റിൽ വീണു!" .കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങൾ സ്കൂൾ കിണറിനടുത്തേക്ക് ഓടി. അവിടെ കുറെ കുട്ടികൾ കിണറ്റിലേക്ക് നോക്കി പരിഭ്രമിച്ചു നിൽപ്പുണ്ട്. ചിലർ ആൾമറയിൽ പള്ളകയറ്റി വെച്ച് കിണറിലേക്കു ഉററു നോക്കിക്കൊണ്ടിരിക്കുന്നു !

"ഹംന ഷെറിൻ കിണറ്റിൽ വീഴുന്നത് നിങ്ങളാരെങ്കിലും കണ്ടോ?" സലാം മാഷിന്റെ ചോദ്യം. "ഓള് , കിണറിന്റെ മതിലിൽ പള്ളവെച്ച് കിണറ്റിലേക്ക് നോക്കുന്നത് ഞാൻ കണ്ടതാ." സുബൈദയുടെ സാക്ഷി മൊഴി.
"കിണറ്റീന് നുരേം പതേം പൊന്തീത് ഞങ്ങളും കണ്ടതാ .... " വേറെ ചില കുട്ടികളുടെ സാക്ഷിമൊഴി .

ഇസ്ഹാഖ് മാഷും സിദ്ദീഖ് മാഷും പിന്നൊന്നും ചിന്തിച്ചില്ല. ഉടുമുണ്ടുമാറ്റി തോർത്തു മുണ്ടുടുത്തു കിണറ്റിലേക്ക് എടുത്തു ചാടി! കിണറ്റിൽ മൂന്നാൾ പൊക്കത്തിൽ വെള്ളം കാണും. വെള്ളം തെളിവുള്ളതെങ്കിലും അടിത്തട്ട് കൃത്യമായി കാണുകവയ്യ. രണ്ടു പേരും ഊഴമിട്ട് നാലഞ്ചു തവണ കിണറിൽ മുങ്ങിത്തപ്പി.

"ഹംന കിണറിലില്ല." രണ്ടു പേരും ആണയിട്ടു പറഞ്ഞു. "ഹംന കിണറിലുണ്ട്. അതു ഉറപ്പാ... " ഒന്നാം ക്ലാസ്സിലെ കുട്ടികൾ പിന്നെയും കട്ടായം പറഞ്ഞു!

പിള്ള മനസ്സിൽ കള്ളമില്ലല്ലോ! ഞങ്ങൾ കിണറ്റിൻകരയിൽ നിന്നും കിണറിനകത്തെ സഹധ്യാപകരോടു വിളിച്ചു പറഞ്ഞു: " നിങ്ങൾ ഒന്നുകൂടി ആഴത്തിൽ മുങ്ങിനോക്കൂ". മറുത്തൊന്നും പറയാതെ സിദ്ദീഖ് മാഷ് കിണറിനടിയിലേക്ക് ഒരുവട്ടം കൂടി ഊളിയിട്ടു ഉയർന്നുവന്നിട്ടു പറഞ്ഞു: " ഹംന , കിണറിലില്ല. അതു ഉറപ്പാ !"
" അപ്പോ, ഈ കുട്ടികൾ പറയുന്നതോ .... ?!"
അതു പിന്നേ...?!
എല്ലാവരും വല്ലാത്ത കൺഫ്യൂഷനിലായി.അപ്പോഴതാ, അതുവരെ അവിടെ ഇല്ലാതിരുന്ന കുട്ട്യാലിമാസ്റ്റർ പെട്ടെന്നു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഒരു മാന്ത്രികനെപ്പോലെ ഹംനയെ പിടിച്ചു ഞങ്ങൾക്കു മുന്നിൽ നിർത്തുകയും ചെയ്യുന്നു ! ഇതെന്തദ്ഭുതം !കിണറിൽ വീണ ഹംന എങ്ങനെ ഇങ്ങനെ ....?
ചോദിക്കാതെ തന്നെ കുട്ട്യാലിമാഷ് ആ കിടിലൻ മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്തി.
"ഹംന ,ഇന്റർവെൽ സമയത്ത് ബാഗുമെടുത്ത് ആരും കാണാതെ വീട്ടിലേക്ക് മുങ്ങിയതാ. നിങ്ങൾ കിണറിൽ മുങ്ങിത്തപ്പുമ്പോൾ ഞാൻ അവളുടെ വീട്ടിൽ പോയി തപ്പി. അങ്ങനെ കിട്ടി ഈ മുത്ത് !"
അപ്പോ, ഈ കുട്ടികൾ ഇതുവരെ സത്യമിട്ട് പറഞ്ഞതോ?
"അത് .... ?! അതുപിന്നെ, ഒന്നാം ക്ലാസ്സിലെ കുട്ടികളല്ലേ .... ? അതൊന്നും അത്ര കാര്യമാക്കേണ്ട. നമുക്ക് ഹംനയെ കിട്ടിയല്ലോ! അതു പോരേ?. "
കുട്ട്യാലി മാഷ് അനുനയ മട്ടിൽ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളും അതിനോടു രാജിയായി. അന്നത്തെ ആ കേസ് അങ്ങനെ അവസാനിച്ചെങ്കിലും പിള്ള മനസ്സിൽ കളങ്കമില്ലെന്ന് കരുതാനാണ് ഞങ്ങൾ , അധ്യാപകർക്ക് ഇപ്പോഴും ഇഷ്ടം. അതല്ലേ, നിങ്ങളും ആഗ്രഹിക്കുന്നത്.

(30 വർഷക്കാലത്തെ അധ്യാപകവൃത്തിക്ക് ശേഷം ഹെഡ്മാസ്റ്ററായി വിരമിച്ച വ്യക്തിയാണ് ലേഖകൻ)

Content Highlights: teacher's day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented