നദീഗ്രാമത്തിലെ പെൺമരങ്ങൾ നാടകത്തിൽ നിന്ന്
യുവജനോത്സവവേദിയില്‍ ശ്രദ്ധേയമായി നദീഗ്രാമത്തിലെ പെണ്‍മരങ്ങള്‍ എന്ന നാടകം.ഒരു അതിജീവന പോരാട്ടത്തിന്റെ കഥയാണ് തിരുവളയന്നൂര് എച്ച്.എസ്.എസ് ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ വേദിയിലെത്തിച്ചത്. നദീഗ്രാമമെന്ന സാങ്കല്‍പ്പിക ദേശത്തെച്ചുറ്റിയാണ കഥ വികസിക്കുന്നത്. എ ഗ്രേഡ് നേടിയ നേടിയ നാടകം ശക്തമായ പ്രതിഷേധ സ്വരമായി.
ആവാസവ്യവസ്ഥയെയും അതിന്റെ പാരിസ്ഥിതിക താളത്തേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന കച്ചവട അധിനിവേശ സംഘങ്ങള്‍ക്കെതിരെ ഒരു കൂട്ടം പെണ്ണുങ്ങള് നടത്തുന്ന പോരാട്ടത്തെക്കുറിച്ച് നാടകം ഗഹനമായി ചര്‍ച്ച ചെയ്യുന്നു.
അതുപോലെ ആദിവാസി ഗോത്ര സമൂഹങ്ങളെ അരികുവത്ക്കരിക്കുകയും, അവരെ മുഖ്യധാരാ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നതെതിരേ ശബ്ദിക്കുന്നതാണ് ഇതിന്റെ പ്രമേയം.
ഒരു സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഒരുക്കുന്ന ഏകലവ്യന് എന്ന നാടകത്തിലൂടെയാണ് നാടകം ആരംഭിക്കുന്നത്. നാടകത്തില്‍ പ്രധാന വേഷം ചെയ്യുന്ന ആദിവാസി ഗ്രാമത്തിലെ പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന അവഗണനയും, അകറ്റി നിര്‍ത്തലും ഏറെ ഗൗരവാത്മകമായി നാടകത്തില്‍ ആവിഷ്ക്കരിക്കുന്നു.
കുലം, ജാതി, നിറം എല്ലാം ആ പെണ്‍കുട്ടിയുടെ സര്‍ഗാത്മകതയെ ചോദ്യം ചെയ്യുന്നു.. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റി നിര്‍ത്തലുകളും ഈ നാടകം പറയുന്നു. നാടകത്തിനുള്ളിലെ നാടകത്തിലൂടെ നമ്മുക്ക് ചുറ്റിലുമുള്ള യാഥാര്ത്ഥ്യത്തിനെ് തുറന്നു കാണിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: youth festival drama nadhi gramathile penmarangal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..