വി.ആർ.സുധീഷ്
61-ാമത് സംസ്ഥാന കലോത്സവം നമ്മുടെ കോഴിക്കോട് നഗരത്തില്‍ നടക്കുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നമ്മള് കലോത്സവത്തിന് ആതിഥ്യമരുളിയത്. ഇപ്പോള്‍ വീണ്ടും അത് നമ്മുടെ നഗരത്തിലെത്തിയിരിക്കുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവിടെ എത്തിചേരുന്നു. നമ്മുടെ നഗരത്തിന് അതൊരു ഉണര്‍വും ഉന്മേഷവുമാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നമ്മള് അവര്‍ക്ക് വേണ്ടുന്ന എല്ലാ തരത്തിലുള്ള സ്വീകരണവും നല്‍കണം. ആദിത്യ മര്യാദയോടും കൂടി നമ്മള് അവരെ സ്വീകരിക്കണം. അവര്‍ക്കു യാതൊരു ബുദ്ധിമുട്ടുമില്ലാതെ കലോത്സവത്തില്‍ പങ്കെടുത്ത് തിരികെ പോവാനുള്ള സാഹചര്യമൊരുക്കണം.
പഴയ കാലത്തെ കലോത്സവത്തിലെ പ്രതിഭകള്‍ പില്ക്കാലത്ത് വലിയ നക്ഷത്രങ്ങളായി മാറിയവരാണ്. ഇതില്‍ പങ്കെടുക്കുന്ന കലകാരികള്ക്കും, കലാകാരന്മാര്ക്കും അവരുടെ പാഷന് നിലനിര്‍ത്താന്‍ സാധിക്കണം അതാണ് എനിക്കവരോടുള്ള അഭ്യര്‍ത്ഥന.കുട്ടികള്‍ക്ക് പലര്‍ക്കും ഈ പാഷന് നിലനിര്‍ത്താന്‍ പറ്റുന്നില്ല. ഏതെങ്കിലും ഐറ്റത്തില്‍ പങ്കെടുക്കുന്നു പിന്നീട് ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ അവര്‍ ഈ കലകളെയും മറന്നു കളയുന്നു. അത് മറക്കാതെ ഈ കലയെ ജീവിതാവസനം വരെ ശ്വാസം പോലെ കൊണ്ടു നടക്കാന്‍ സാധിക്കണം. നിങ്ങളുടെ കൂടെ എന്നും കലയുടെ സര്‍ഗാത്മകതയുടെ സ്പന്ദനം ഉണ്ടാവണം.
ഓര്‍മ്മയിലെ ആ കവിത
സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കവിത മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്. അത് പോലെ പാട്ടിനും രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്. അന്നൊന്നും കഥയെഴുത്തില്ലാത്തതിനാല് ആ മത്സരത്തിനൊന്നും തന്നെ പോയിട്ടില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിത ആലാപനം മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ആ കവിത ഞാന്‍ മറന്നു പോയി. പല കുറി അതേത് കവിതയാണെന്ന് ഓര്‍ത്ത് ഞാന്‍ തലപുകഞ്ഞാലോചിച്ചിട്ടും ഓര്‍മ്മയില്‍ തെളിഞ്ഞില്ല. പിന്നീട് നാളുകള്‍ക്ക് ശേഷം വളരെ അവിചാരിതമായി ആ കവിത എന്റെ കണ്ണിലുടക്കിയത്. വൈലോപ്പിള്ളിയുടെ കുന്നിമണികളെന്ന കവിത സമാഹരത്തിലെ ''മാനിച്ചോരോ മലരുകള്‍'' എന്ന് തുടങ്ങുന്ന കവിതയായിരുന്നു അത്. വൈലോപ്പിള്ളിയുടേതാണെന്ന് അന്ന് അറിയില്ലായിരുന്നു.. ആ കവിത പെട്ടെന്ന് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത്
Content Highlights: V R sudheesh wishes for kerala state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..