.
സ്കൂള്‍ യുവജനോത്സവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കലകളെ അടുത്തറിയാനുള്ള അവസരമാണ് യഥാര്‍ഥത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ഒരുക്കുന്നത്. എന്നാല്‍ പഠനശേഷം അധികം പേരും ഇത് തുടരുന്നില്ല എന്നത് വളരെ വിഷമമുള്ള കാര്യമാണ്. സമൂഹത്തില്‍ തിന്മകളെ അകറ്റി നിര്‍ത്തുന്നതില്‍ കലകള്‍ക്ക് ഏറെ പ്രാധാന്യം ഉള്ളത് കൊണ്ട്തന്നെ സമൂഹത്തില്‍ കലകളുടെ നിലനില്‍പ്പ് നാം ഓരോരുത്തരുടേയും കടമയാണ്. കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ മനസ്സിലാക്കി അവരെ ഇഷ്ട കലാവിഷയങ്ങള്‍ പഠിക്കാനുള്ള / പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ഓരോ രക്ഷിതാക്കളും പ്രതിജ്ഞാബദ്ധരാണ്.
സ്കൂളുകളില്‍ പാഠ്യ പദ്ധതിയുടെ ഭാഗമായി കലകള്‍ അടുത്തറിയാനുള്ള അവസരങ്ങള്‍, ഇതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പലപ്പോഴായി നടക്കുന്നുണ്ടെങ്കിലും ഇപ്പഴും പൂര്‍ണ്ണ രീതിയില്‍ പ്രാബല്യത്തില്‍ എത്തിയിട്ടില്ല എന്ന് പറയാന്‍ സാധിക്കും. സ്കൂളുകളില്‍ ജഠഅ യുടെ കൂടെ സഹകരണത്തോടെ കലാ ക്ലബ്ബുകള്‍ രൂപീകരിച്ച്, സോദാഹരണ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവ നടത്തി, പുതു തലമുറയെ ഭാരതീയ കലകള്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ അറിയുന്നവരായി - നല്ലൊരു കലാ സംസ്കാരം വളര്‍ത്താന്‍ സാധിക്കും എന്ന് നിസ്സംശയം പറയാം. മാറ്റം ഈ നിമിഷം മുതല്‍ തുടങ്ങാം, ഇന്ന് ഇവിടെ മത്സരിക്കുന്ന എല്ലാവരും നാളെ ലോകം അറിയുന്ന വലിയ നര്‍ത്തകരാകട്ടെ..
Content Highlights: state youth festival 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..