.
ശാസ്ത്രീയമായി നൃത്തമഭ്യസിക്കുന്ന കുട്ടികള്‍ക്ക് വളരെ ലാഘവത്തോടെ കലോത്സവങ്ങളെ സമീപിക്കാവുന്നതാണ്. നൃത്തകലയുടെ സത്ത് മുഴുവന്‍ കാണികളിലേക്കെത്തിക്കാനുള്ള സമയപരിമിതി കലോത്സവവേദി നേരിടുന്നുണ്ട്. പത്തുമിനിറ്റിനുള്ളിലേക്ക് ചുരുക്കി ഒരു കഥയെ ക്യാപ്സ്യൂള്‍ പരുവത്തിലേ നമുക്ക് കാണികളിലേക്കെത്തിക്കാന്‍ സാധിക്കൂ. അതാണ് ഇപ്പോഴത്തെ കലോത്സവത്തിന്റെ രീതി. ഈ ചെറിയ സമയത്തിലേക്ക് ചുരുക്കി ഷോര്‍ട്ട് പിരീയഡിലേക്കുവേണ്ടി പഠിപ്പിക്കാന്‍ അധ്യാപകരും പഠിക്കാന്‍ വിദ്യാര്‍ത്ഥികളും നിര്‍ബന്ധിതരാകുകയാണ്. കൃത്യമായ ഒരു രീതിയാണിതെന്ന് എനിക്ക് അഭിപ്രായമില്ല. പണ്ട് 15 മിനിറ്റായിരുന്നു സമയമെങ്കില്‍ ഇപ്പോള്‍ 10 മിനിറ്റാണ്. 15 മിനിറ്റില്‍ അല്പമെങ്കിലും കാര്യങ്ങള്‍ കാണികളിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നു എന്നാണെനിക്ക് തോന്നുന്നത്. അത് 10 മിനിറ്റിലേക്ക് ചുരുങ്ങുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വലിയൊരു നഷ്ടം തന്നെയാണെന്നാണ് എന്റെ അഭിപ്രായം.
മോഹിനിയാട്ടത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഒരു കഥ അല്ലെങ്കില്‍ ചെറിയ ഭാഗം പോലും മുഴുമിപ്പിക്കാന്‍ സാധിക്കില്ല. മധ്യമകാലത്തിലേക്കാണ് തുടങ്ങുന്നത് തന്നെ. കുട്ടി വന്ന് അടവ് കഴിഞ്ഞ് അഭിനയത്തിന്റെ ചെറിയ ഭാഗം ചെയ്യുമ്പോഴേക്കും സമയം തീരും. മോഹിനിയാട്ടത്തിന്റെ കാലപ്രമാണത്തില്‍ നിന്നും വ്യതിചലിച്ചിട്ടാണ് മിക്കതും കമ്പോസ് ചെയ്ത് വേദിയിലെത്തുന്നത്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. ഇത് ഗുരുക്കന്മാരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്നു. പഠിക്കാനാഗ്രഹിച്ചെത്തുന്ന കുട്ടികള്‍ കൃത്യമായി പഠിച്ച് മുന്നോട്ടുപോകുന്നുണ്ട്. അല്ലാതെ രക്ഷിതാക്കളുടെയും സ്കൂളില്‍ നിന്നുള്ളവരുടെയും നിര്‍ബന്ധം മൂലം പഠിക്കാനായെത്തുന്ന കുട്ടികളുമുണ്ട്.
അഞ്ചാം ക്ലാസ് മുതലേ ശാസ്ത്രീയകലകള് പഠിപ്പിക്കാനായാല്‍ നല്ലതാണ്. ഒന്നോ രണ്ടോ ടീച്ചറെ വെച്ച് പാഠ്യപദ്ധതിയില്‍ കലകള്‍ ഉള്ക്കൊളളിക്കാം.
വളരെ ഫീസ് നല്കി പഠിപ്പിക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്ക് ഇങ്ങനെയുള്ള രീതി വളരെ ആശ്വാസകരമായിരിക്കും. ഇത്തവണ കലോത്സവവേദികളിലൊന്നും പോകാന്‍ സാധിച്ചില്ലെങ്കിലും മാധ്യമങ്ങളിലൂടെ എല്ലാ വാര്‍ത്തകളും വായിക്കുന്നുണ്ട്.കലോത്സവവേദികളിലെത്തിയുള്ള ആസ്വാദനം തന്നെയാണ് മനോഹരമെന്നും ടീച്ചര്‍ പറയുന്നു.
Content Highlights: school kalolsavam 2023, kalamandalam saraswati about classical dance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..