%20(1).jpg?$p=a28ec0a&&q=0.8)
മകന് മഹാദേവനും
അച്ഛന് അക്ഷരങ്ങള്‍ കൂട്ടായപ്പോള്‍ മകന് പ്രണയിച്ചത് സംഗീതത്തെയായിരുന്നു. അങ്ങനെ ഏച്ചിക്കാനത്തേക്കും എത്തി ഒരു എ. ഗ്രേഡ്. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ മകന് എം. മഹാദേവനാണ് വീണയില്‍ മികവു തെളിയിച്ചത്.
തൃശ്ശൂര്‍ വിവേകോദയം ബി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മഹാദേവന്. വീണയുടെ പര്യായം തന്നെയായ എ. അനന്തപദ്മനാഭനാണ് ഗുരു. മൂന്നു വര്ഷമായിട്ടെയുള്ളൂ പഠനം തുടങ്ങിയിട്ട്.
ഹിന്ദോളരാഗത്തില്‍ 'സാമജ വര ഗമന' എന്ന കീര്‍ത്തനമാണ് മഹാദേവന് വായിച്ചത്.
അച്ഛന് എഴുത്തുകാരനാണെങ്കിലും താന്‍ ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ലെന്ന് മഹാദേവന് തുറന്നു പറഞ്ഞു. തന്റെ വഴി സംഗീതമാണെന്ന തീരുമാനത്തിലാണവന്. എം. ജല്‍സയാണ് മഹാദേവന്റെ അമ്മ.
Content Highlights: santhosh echikkanam son wins a grade in veenavayana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..