ഉമ്മുകുൽസു
വാഴയൂര്‍: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന സ്കൂള്‍ കലോത്സവത്തിന് ആവേശം പകര്‍ന്ന് തീംസോങ് എഴുതാനായതിന്റെ സന്തോഷത്തിലാണ് മലയാളം അധ്യാപികയായ ഉമ്മുകുല്‍സു.
''അറബിക്കടലല താളംതുള്ളി തഴുകിയുണര്ത്തണ തീരത്ത്...'' എന്നു തുടങ്ങുന്ന ഗാനം കോഴിക്കോടിന്റെ കലാപാരമ്പര്യവും ചരിത്രമഹിമയും സാംസ്കാരിക തനിമയും വായ്മൊഴിയുമെല്ലാം ചാലിച്ച് മനോഹരമായാണ് ടീച്ചര്‍ രചിച്ചത്.
പ്രചാരണക്കമ്മിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഉമ്മുകുല്‍സു പാട്ട് എഴുതിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് എഴുതിയതെങ്കിലും മനഃസംതൃപ്തിയോടെയാണ് പാട്ട് സംഘാടകസമിതിക്ക് കൈമാറിയതെന്ന് ടീച്ചര്‍ പറഞ്ഞു.
ഫാറൂഖ് കോളേജിലെ ഫറൂഖ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ മലയാളം അധ്യാപികയാണ് ഉമ്മുകുല്‍സു. കലോത്സവത്തില്‍ പലതവണ ടീച്ചറുടെ സൃഷ്ടികള്‍ അവതരിപ്പിച്ച് സ്കൂളിലെ കുട്ടികള്‍ അംഗീകാരം നേടിയിട്ടുണ്ട്. തിരുത്തിയാട് വടക്കേ ചാനത്ത് അഷ്റഫിന്റെ ഭാര്യയാണ് ഉമ്മുകുല്‍സു.
'ഖത്തറേകിയ പാഠം' എന്ന പേരില്‍ ലോകകപ്പ് വേളയില്‍ ഖത്തറിന് അഭിനന്ദനമര്‍പ്പിച്ച് ഗാനം രചിച്ചിരുന്നു. വീഡിയോ സഹിതം ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഫാന്ഫെസ്റ്റിവെല് സോണില്‍ റിലീസ് ചെയ്ത ടീച്ചറുടെ ഗാനം സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ ഏറ്റെടുത്തിരുന്നു.
Content Highlights: kerala school kalolsavam theme song written by ummu kulsu teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..