മത്സരവേദിയിൽനിന്ന് | Photo: Sarin S Rajan
കലോത്സവ വേദിയിലെ തമിഴ് പദ്യം ചൊല്ലല്‍ മത്സരത്തിന് പിന്നില്‍ പരസ്യമായ ഒരു രഹസ്യമുണ്ട്. മത്സരാര്‍ഥികള്‍ അധികം ഇല്ലാത്തിനാല്‍ എ ഗ്രേഡ് നേടാന്‍ എളുപ്പമുള്ള ഒരു മാര്‍ഗമായിട്ടാണ് പലരും ഈ മത്സരത്തെ കാണുന്നത്. കുട്ടികള്‍ക്കൊപ്പം കലോത്സവ വേദിയിലെത്തിയ ഒരു അധ്യാപികയോടു ചോദിച്ചപ്പോഴും ഉത്തരം ഇതുതന്നെ, 'അധികം ആരും പങ്കെടുക്കാന്‍ സാധ്യത ഇല്ലാത്ത ഐറ്റം'. ഉത്തരം റെഡിമെയ്ഡ്.
ഇത്തവണ വേദി 15- മയ്യഴിയിലായിരുന്നു തമിഴ് പദ്യംചൊല്ലല്‍ മത്സരം. മത്സരാര്‍ഥികള്‍ എത്തി. എന്നാല്‍ കാണികള്‍ നന്നേ കുറവ്. ഓരോ ജില്ലകളില്‍നിന്നും ഒരാള്‍ വീതമാണ് എത്തിയത്. സംസ്ഥാനത്തെ ചില ജില്ലകളില്‍ തമിഴ് മീഡിയം സ്കൂളുകളുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് കലോത്സവത്തില്‍ തമിഴ് പദ്യം ചൊല്ലലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ അപ്പീല്‍ ഇല്ലാത്തതിനാല്‍ ഒരാള്‍ വീതമാണ് എല്ലാം ജില്ലകളില്‍നിന്നും എത്തിയിരിക്കുന്നത്.
തമിഴ്നായി വാഴുവോം തമിഴ്ക്കായി വാഴ്വോം എന്ന പദ്യമാണ് പത്തനംതിട്ട നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശിവകീര്‍ത്തന തിരഞ്ഞെടുത്തത്. അമ്മക്ക് തമിഴ് വശമുണ്ട്, യൂട്യൂബ് നോക്കി ഒരു പദ്യം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ശിവകീര്‍ത്തന പറയുന്നു. ഉച്ചാരണമെല്ലാം യൂട്യൂബ് നോക്കി പഠിച്ചപ്പോള്‍ അമ്മയുടെ സഹായവും ശിവകീര്ത്തനയ്ക്ക് ലഭിച്ചു.
മാതൃഭാഷ ആയതിനാല്‍ അതേഭാഷയില്‍ പദ്യം ആലപിക്കാന്‍ എത്തിയവരും ഇക്കുറി കലോത്സവത്തിലുണ്ട്. മാതൃഭാഷയായ കന്നഡത്തില്‍ മത്സരിക്കാന്‍ എത്തിയതാണ് പാലക്കാട് ശ്രീകൃഷ്ണ ഹൈസ്കൂളിലെ വിദ്യാര്ഥിനിനിയായ ശ്രീപ്രിയ.
തമിഴ് പദ്യം ചൊല്ലല്‍ മത്സരം ആവര്‍ത്തനത്തിന്റെ വേദി കൂടിയായിരുന്നു. തമിഴ്നായി വാഴുവോം തമിഴ്ക്കായി വാഴ്വോം എന്ന് പദ്യമാണ് പല മത്സരാര്ഥികളും ആലപിച്ചത്.
Content Highlights: kerala school kalolsavam tamil poem recitation competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..