ശ്യാംജിത്തും അമ്മ സജിമോളും
കോഴിക്കോട്: എച്ച്.എസ്.എസ്. വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ കോട്ടയം രാമപുരം സെയ്ന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസിലെ ശ്യാംജിത്ത് സജീവ് നേടിയ എ. ഗ്രേഡ് അമ്മയ്ക്കുള്ള സമ്മാനം.
നൃത്താധ്യാപികയായ അമ്മ സജിമോളാണ് ശ്യാംജിത്തിന്റെ ഗുരു.
നൃത്തം അഭ്യസിപ്പിച്ചതിനൊപ്പം മകനെ ചമയവും വേഷവും അണിയിപ്പിച്ച് വേദിയിലെത്തിച്ചതും അമ്മയാണ്.
13 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന ശ്യാംജിത്ത് 2019-ലെ സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുടി, ഭരതനാട്യം ഇനങ്ങളില്‍ എ. ഗ്രേഡ് നേടിയിരുന്നു. അച്ഛന് സജീവന്. സഹോദരന് അഭിജിത്ത് സജീവന്.
Content Highlights: kerala school kalolsavam syamjith kuchipudi a grade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..