കൂടിയാട്ടം വിധിനിർണയത്തിന് താൽക്കാലികമായി തയ്യാറാക്കിയ പ്ലാറ്റ്ഫോമും അതിലൊരുക്കിയ ഇരിപ്പിടവും | ഫോട്ടോ: സരിൻ എസ്. രാജൻ
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ 11-ാം നമ്പര്‍ വേദി. ഗവ അച്യുതന് ഗേള്‍സ് സ്കൂളില്‍ മൂപ്പിലാശേരി എന്നു പേരിട്ടിരിക്കുന്ന ഈ വേദിയില്‍ നടക്കേണ്ടത് കൂടിയാട്ട മത്സരം.
പക്ഷേ മൂല്യനിര്‍ണയത്തിനെത്തിയ വിധികര്‍ത്താക്കള്‍ ഒന്നു ഞെട്ടി. നല്ല ഉയരത്തിലാണ് വേദി. വിധിനിര്‍ണയം നടത്തേണ്ട ജഡ്ജുമാര്ക്കുള്ള ഇരിപ്പിടം ഇങ്ങ് താഴെയും. എങ്ങനെ കാണും എങ്ങനെ മാര്‍ക്കിടും എന്നായി അവരുടെ ചിന്ത. ഇതോടെ മത്സരം ആരംഭിക്കാനും വൈകി.
അതോടെ കലോത്സവ വേദിയില്‍ ആദ്യദിനം തന്നെ പരാതിയുടെ പ്രളയം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വേദിയിലെ അനൗണ്‍സര്‍മാരുടെ നിര്‍ദേശപ്രകാരം വിധികർത്താക്കളുടെ ഇരിപ്പിടം ഉയരത്തിലാക്കാന്‍ തീരുമാനിച്ചു, നിര്‍ദേശവും നല്കി.
.jpg?$p=9710d8a&&q=0.8)
തുടര്‍ന്ന് ബെഞ്ചുകള്‍ ചേര്‍ത്തിട്ട് താത്കാലികമായി ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതില്‍ കസേരയിട്ട് ജഡ്ജസുമാര്ക്ക് ഇരിപ്പിടം സജ്ജമാക്കി കൊടുത്തു. എം.കെ. രാമചന്ദ്രന്, കലാമണ്ഡലം കൃഷ്ണകുമാര്‍, പി.കെ. ഹരീഷ് നമ്പ്യാര്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കളായി എത്തിയത്.
ബെഞ്ചുകള്‍ ചേര്‍ത്തു നിര്‍മിച്ച പ്ലാറ്റ്ഫോമിനു മുകളില്‍ ആശങ്കയോടെയാണ് വിധികര്‍ത്തകള്‍ ഇരിക്കുന്നത്. നാളെ ബലമേറിയ പ്ലാറ്റഫോമില്‍ ഇരിപ്പിടം നിര്‍മ്മിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: kerala school kalolsavam koodiyattam competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..