ആയിഷ ബീവി
കണ്ണടച്ചാല്‍ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മേളം എനിക്ക് കേള്‍ക്കാം. ആ ഞാന്‍ എങ്ങനെയാണ് തൊട്ടടുത്ത് ചെണ്ടമേളം നടക്കുമ്പോള്‍ വീട്ടിലിരിക്കുക? സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേള മത്സരം നടക്കുന്ന സ്റ്റേജിന്റെ അരികത്തിരുന്ന് മേളം ആസ്വദിച്ചുകൊണ്ട് ആയിഷാ ബീവി വാചാലയായി. ആലപ്പുഴ സ്വദേശിയായ ആയിഷ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹത്തെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് എത്തിയതാണ്.
ആലപ്പുഴയിലെ വീടിന് അടുത്താണ് മുല്ലക്കല്‍ ക്ഷേത്രം. അവിടുത്തെ ഉത്സവം പേരുകേട്ടതാണ്. ഉത്സവങ്ങള്‍ ഒന്നും വിടാതെ കാണാന്‍ പോവും. മേളം കേള്‍ക്കാന്‍ അത്രയ്ക്കും ഇഷ്ടമാണ്. കോഴിക്കോടിനെ നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. എന്നാലും മേളങ്ങള്‍ അധികം കേള്‍ക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്, ആയിഷ കൂട്ടിച്ചേര്‍ക്കുന്നു.
കലോത്സവത്തില്‍ പണ്ട് സജീവമായിരുന്നു. ഒപ്പനയായിയുന്നു പ്രധാനഐറ്റം. കോഴിക്കോട് വരുന്ന കലോത്സവങ്ങള്‍ എല്ലാം കാണാന്‍ പോവാറുണ്ട്. പരമാവധി മത്സരങ്ങള്‍ കാണും. ചെണ്ടമേളങ്ങളും ഒപ്പനയും മിസ്സ് ആക്കാറില്ലെന്നു ആയിഷ പറഞ്ഞു.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു വന്നതാണ്. ഇനി ഉച്ചയ്ക്ക് പോയി ഭക്ഷണം കഴിച്ച്, പ്രാര്‍ഥിച്ച ശേഷം വീണ്ടും വരും കഴിയുന്നത്ര സമയം ഇവിടെത്തന്നെ ഉണ്ടാവും. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മക്കളൊക്കെ ഗള്‍ഫിലാണ്. വയസാംകാലം അടിച്ചു പൊളിച്ചു ഇങ്ങനെ പോവുന്നു, ആയിഷ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ഒക്കെ ഉഷാറാണ്... കൊറോണ ഒക്കെ കഴിഞ്ഞ് അവര്‍ ആഘോഷിക്കുകയാണ്..ആയിഷ ബീവി പറഞ്ഞു നിര്‍ത്തി.
Content Highlights: kerala school kalolsavam chendamelam competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..