ചന്ദന
ചന്ദന ഇത്തവണ മത്സരവേദിയിലില്ല. അവള് മത്സരിച്ചതും താരമായതും മഞ്ജുവാരിയരുടെ സ്വന്തം കുട്ടിയായതും 2015-ലാണ്. അന്ന് 'മാതൃഭൂമി'യും മഞ്ജുവുംചേര്ന്ന് 12 കുട്ടികളെ നൃത്തവേദിയില്‍നിന്ന് തിരഞ്ഞെടുത്തു. അവരെ സ്പോണ്‍സര്‍ചെയ്ത് വളര്‍ത്തി വലുതാക്കാന്‍ മഞ്ജുവും മാതൃഭൂമിയും കൈകോര്‍ത്തു. ആ 12 പേരില്‍ ഒരാളാണ് ചന്ദന. ഇന്ന് ആര്.എല്‍.വി. കോളേജിലെ ബിരുദാനന്തരബിരുദ നൃത്തവിദ്യാര്ഥി.
ചന്ദന ഇത്തവണ നൃത്തവേദിക്ക് തിരികെനല്‍കുന്നത് മൂന്നുപേരെ. നന്ദന, ശാന്തകുമാര്‍, ശിവഗംഗ. മൂവരെയും പഠിപ്പിച്ച് കലോത്സവ വേദിയിലെത്തിച്ചത് ചന്ദനയാണ്.
നന്ദന ഹയര്‍സെക്കന്‍ഡറി ഭരതനാട്യത്തിലും ശാന്തകുമാര്‍ കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ശിവഗംഗ ഹൈസ്കൂള്‍ ഭരതനാട്യത്തിലുമാണ് അരങ്ങിലെത്തുന്നത്.
മൂന്നുപേരും ആലപ്പുഴക്കാര്. മൂന്നു കുട്ടികള്‍, അഞ്ചിനങ്ങള്‍. അതില്‍ ചിലര്‍ പഠിപ്പിക്കാന്‍ ഇങ്ങനെയൊരാളില്ലെങ്കില് വേദികാണാതെ പോവുന്നവര്‍.

ഭരതനാട്യം കഴിഞ്ഞിറങ്ങിയ നന്ദന ശ്വാസംകിട്ടാതെ തളര്‍ന്നപ്പോള്‍ വന്നത് ചന്ദനയുടെ അമ്മ സന്ധ്യാ രാജേന്ദ്രനായിരുന്നു. നന്ദനയുടെ അമ്മയും അച്ഛനും മകളുടെ അവസ്ഥകണ്ട് തളര്‍ന്നിരുന്നു. ജില്ലയില്‍ മത്സരം കഴിഞ്ഞപ്പോള്‍ കൃത്രിമശ്വാസം കൊടുത്താണ് മകളെ എഴുന്നേല്‍പ്പിച്ചത്. എന്നിട്ടും ആവേശംചോരാതെ അവര്‍ വീണ്ടും എത്തി. ചെമ്മീന്കമ്പനിത്തൊഴിലാളിയായ അമ്മയ്ക്കും കൂലിപ്പണിക്കാരനായ അച്ഛനുമറിയാം കലയാണ് അവളുടെ ജീവശ്വാസമെന്ന്.
Content Highlights: kerala school kalolsavam chandana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..