ഫോട്ടോ: അരുൺ നിലമ്പൂർ
കലോത്സവത്തിന്റെ ഭാഗമാകാന്‍ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ എത്തുന്നവര്‍ക്ക് മുന്നിലേക്ക് ആദ്യം എത്തുന്നത് ഹല്‍വ കഷ്ണങ്ങളാണ്. മുറിച്ചു പ്ലേറ്റില്‍ ആക്കിയ വിധത്തില്‍. വിവിധ നിറങ്ങളിലും രുചികളിലുമുള്ള ഹല്‍വകള്‍...
വെല്‍ഫയര്‍ കമ്മിറ്റിയുടേതാണ് ഈ ഹല്‍വ തക്കാരം. കോഴിക്കോട് എത്തുന്നവരെ കോഴിക്കോടിന്റെ മധുരം നല്കി സ്വീകരിക്കാം എന്ന ആശയമാണ് ഹല്‍വ വിതരണത്തിലേക്ക് എത്തിച്ചതെന്ന് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രധാന വേദിയ്ക്ക് സമീപത്തു വെച്ചു മുറിച്ച് പ്ലേറ്റില്‍ ആക്കുന്ന ഹല്‍വ, വിവിധ സ്കൂളുകളിലെ എന്‍.എസ്.എസ്., ജെ.ആര്.സി. വളണ്ടിയര്‍മാരാണ് വിതരണം ചെയുന്നത്.

Content Highlights: kerala school kalolsavam 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..