കലോത്സവവേദി പരിസരത്ത് കൂടുകൂട്ടുന്ന കാക്കകൾ | ഫോട്ടോ: അരുൺ നിലമ്പൂർ/മാതൃഭൂമി
കലാമാമാങ്കത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച, വേദി അവിടനല്ലൂരിലിരുന്ന ചിലരെങ്കിലും പാട്ടിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കാഴ്ച കണ്ടുകാണും. വേദിക്കരികില്‍നിന്ന് കൂടുനെയ്യുന്ന രണ്ട് കാക്കകള്‍. തൊട്ടടുത്തുള്ള മരത്തില്‍ നിന്നും ചുള്ളിക്കമ്പുകള്‍ കൊക്കിലൊതുക്കി പറന്നുവന്ന് കൂടുണ്ടാക്കുന്ന ആ വലിയ പ്രയത്നം അവസാനിച്ചപ്പോള്‍ അവിടനല്ലൂരില്‍ അവസാന മത്സരഇനമായ സംഘഗാനമത്സരവും കഴിഞ്ഞിരുന്നു.
രാവിലെ എച്ച്.എസ്. വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാന മത്സരവും തുടര്‍ന്ന് പെണ്‍കുട്ടികളുടെ ലളിതഗാനമത്സരവും നടന്ന വേദിയിലാണ് രണ്ടു കാക്കകള്‍ ആള്‍ക്കൂട്ടമോ ബഹളമോ ഒന്നും കാര്യമാക്കാതെ കൂടുകൂട്ടിയത്.
കൃത്യമായ ഇടവേളകളില്‍ ചുള്ളിയും കമ്പും കൊണ്ട് അവര്‍ പറന്നെത്തിക്കൊണ്ടിരുന്നു. ഏറെനേരം നീണ്ട കാക്കയുടെ യജ്ഞം മാതൃഭൂമി ഡോട്കോം ക്യാമറാമാന് അരുണ്‍ നിലമ്പൂര്‍ ക്യാമറക്കണ്ണിലൊപ്പിയെടുക്കാന് തുടങ്ങിയപ്പോള്‍ മാത്രമാണ് കൂടുതല്‍ ആളുകളും സദസ്സിന് മുകളിലെ 'പണിതീരാത്ത വീടും വീട്ടുകാരേയും' കണ്ടത്.
പിന്നീട് മധ്യമപ്രവര്ത്തകരടക്കം പലരും ആ കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വൈകീട്ട് ഏഴേമുക്കാലോടെ വേദിയിലെ അവസാന മത്സരമായ സംഘഗാനത്തോടെ പാട്ടും ആളുമെല്ലാം ഒഴിഞ്ഞപ്പോഴേക്കും പുതിയ വീട് നെയ്ത് കാക്കകള്‍ വിശ്രമത്തിലായിരുന്നു.
Content Highlights: Crows nesting on State Youth Festival premises
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..