തലകറങ്ങി വീണ വിദ്യാർഥിനിയെ വൈദ്യസഹായത്തിനായി കൊണ്ടുപോകുന്നു
കോഴിക്കോട്: ക്യാപ്റ്റൻ വിക്രം മൈതാനിയിലെ വേദി ഒന്നിൽ എച്ച്. എസ്. വിഭാഗം ഒപ്പന മത്സരം നടക്കുന്നതിനിടെ വിദ്യാർഥിനി തല കറങ്ങി വീണു. എറണാകുളം നോർത്ത് എച്ച്.എസ്. ഒൻപതാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യയാണ് തല കറങ്ങി വീണത്.
ഒപ്പന കളിച്ച് വേദിയിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു കുട്ടിക്ക് തല കറക്കം അനുഭവപ്പെട്ടത്. ഉടൻ കലോത്സവ വേദിയിൽ തന്നെ സജ്ജീകരിച്ച മെഡിക്കൽ വെൽഫയർ കമ്മിറ്റി ഡോക്ടർമാർ പരിചരണം നൽകി. പെൺകുട്ടിയുടെ ആരോഗ്യനില സാധാരണ നിലയിലായതായി ഡോക്ടർമാർ പറഞ്ഞു.
മണിക്കൂറുകളോളം മേക്കപ്പ് ചെയ്ത് കൃത്യമായി ഭക്ഷണം കഴിക്കാത്തിരുന്നതാണ് ആരോഗ്യ പ്രശ്നം ഉണ്ടാക്കിയത്.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: State Youth Festival, School Kalotsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..