V Muraleedharan | Photo: PTI
നമ്മുടെ കലാപാരമ്പര്യം പുതുതലമുറയുടെ കൈകളില്‍ ഭദ്രമെന്ന് തെളിയിക്കുന്നതായി കലാമേളയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇന്ത്യന്‍ കലാരൂപങ്ങളുടെ ഇത്രവലിയ സംഗമം മറ്റെവിടെയും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കേരളത്തിന് മുന്നില്‍ തുറന്നിടുന്നത് സാധ്യതകളുടെ വലിയ ജാലകമാണ്. വള്ളംകളിയോ തൃശൂര്പൂരമോ പോലെ ഈ കലാമാമാങ്കത്തെ ലോകത്തിന് മുന്നിലെത്തിക്കാന്‍ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
വി.മരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സ്കൂള്‍ കലോത്സവ വിജയികള്‍ക്ക് അഭിനനന്ദനങ്ങള്‍. നമ്മുടെ കലാപാരമ്പര്യം പുതുതലമുറയുടെ കൈകളില്‍ ഭദ്രമെന്ന് തെളിയിക്കുന്നതായി കലാമേള. കലാഗുരുക്കന്മാരും അധ്യാപകരും കലോത്സവ സംഘാടകരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. കലോത്സവം സംബന്ധിച്ച ചില ചിന്തകള്‍ കൂടി ഇവിടെ കുറിയ്ക്കട്ടെ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കേരളത്തിന് മുന്നില്‍ തുറന്നിടുന്നത് സാധ്യതകളുടെ വലിയ ജാലകമാണ്. ഇന്ത്യന്‍ കലാരൂപങ്ങളുടെ ഇത്രവലിയ സംഗമം മറ്റെവിടെയും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കഥകളിയും മോഹിനിയാട്ടവും ഭരതനാട്യവും മുതല്‍ ഒപ്പനയും മാര്‍ഗംകളിയും വരെ നമ്മുടെ മത-സാംസ്ക്കാരിക വൈവിധ്യങ്ങള്‍ വരെ ഒറ്റവേദിയില്‍. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇതില്‍പ്പരം സുന്ദരമായ എന്ത് കാഴ്ചാനുഭവമാണുള്ളത്.! ആ നിലയിലുള്ള പ്രചാരണത്തിന് വിനോദസഞ്ചാര വകുപ്പ് തയാറായാല്‍ കൊച്ചു കലാകാരികള്‍ക്കും കലാകാരന്മാര്ക്കും അതൊരു പ്രോത്സാഹനമാവും. ലോകവേദികളില്‍ പോലും അവര്‍ക്ക് ഇടംലഭിച്ചേക്കും. വരുംനാളുകളില്‍ കലോല്സവപ്പെരുമ കടല്‍ കടത്താനുള്ള ശ്രമം സംഘാടകരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ഉചിതമാവും.. വള്ളംകളിയോ തൃശൂര്പൂരമോ എന്നതുപോലെ ഈ കലാമാമാങ്കത്തെ ലോകത്തിന് മുന്നിലെത്തിക്കാന്‍ നമുക്കാവണം.
Content Highlights: V. Muraleedharan, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..