ട്രാൻസ് വുമൺ സഞ്ജന ചന്ദ്രൻ | ഫോട്ടോ: ആകാശ് എസ്. മനോജ് / മാതൃഭൂമി
കലയുടെ സംഗമവേദി കലാകാരന്മാരുടെ സൗഹൃദ വേദികൂടിയാണ്. ഭരതനാട്യ വേദിയില്‍ താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്, അവരെ ആലിംഗനം ചെയ്ത് സ്നേഹം പകരുകയാണ് ട്രാന്സ്വുമണ് സഞ്ജന ചന്ദ്രന്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയായ സഞ്ജന കലോത്സവവേദികളിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ്. കോഴിക്കോട് ഓം സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനത്തിലാണ് സഞ്ജന നൃത്തം പഠിച്ചത്. ഡോ. ഹര്ഷന് സെബാസ്റ്റ്യന്‍ ആന്റണിയാണ് അധ്യാപകന്. ഈ നൃത്തവിദ്യാലയത്തില്‍ നൃത്തമഭ്യസിക്കുന്ന കുട്ടികള്‍ക്കൊപ്പമാണ് സഞ്ജന കലോത്സവവേദിയില്‍ എത്തിയത്.
കലയുടെ വഴിയില്‍ നേട്ടങ്ങളേറെ
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ബിഎ ഭാരതനാട്യത്തിന് പഠിക്കുന്ന സഞ്ജന ആദ്യമായി ദേശീയ പുരസ്കാരം നേടുന്ന ട്രാന്‍സ് ആണ്. തട്ടുവാര് ഗുരുഗോപി കൃഷ്ണ അവാര്‍ഡിന് അര്‍ഹയായ സഞ്ജന ഇക്കഴിഞ്ഞ മലപ്പുറം തിരൂര്‍ ഉപജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താവായി പങ്കെടുത്തിരുന്നു. മികച്ച കലാപ്രവര്‍ത്തനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ 2022-ലെ പുരസ്കാരവും സഞ്ജനയെ തേടിയെത്തി. ഓള് ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷന് പരിപാടിയില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഇന്റര്‍നാഷണല്‍ കലോത്സവത്തില്‍ കലാതിലകമായും തിളങ്ങിയിട്ടുണ്ട് ഈ പ്രതിഭ.
കഴിവ് പ്രോത്സാഹിപ്പിക്കപ്പെടണം
'വീണ്ടുമൊരു കലോത്സവം എത്തുമ്പോള്‍ കുട്ടികളുടെ കഴിവ് കണ്ടെത്തി, അത് പ്രോത്സാഹിപ്പിക്കണം എന്നാണ് സഞ്ജനക്ക് പറയാനുള്ളത്.സംസ്ഥാനത്ത് നടന്ന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ താന്‍ അവതരിപ്പിച്ച നൃത്തത്തില്‍ ദേവിക്ക് ഭംഗി പോര എന്ന വാദത്തില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. അത്തരം ധാരണകള്‍ മാറണം. കലയെ, കഴിവിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം, സഞ്ജന പറഞ്ഞു.
സംസ്ഥാനകലോത്സവം വരെ എത്താന്‍ വലിയ കടമ്പകള്‍ കടക്കേണ്ട അവസ്ഥയാണ്. സംസ്ഥാന തലത്തില്‍ നല്ല വിധികര്‍ത്താക്കളെല്ലാം ഉണ്ടാകും. എന്നാല്‍ സബ് ജില്ലാ തലങ്ങളില്‍ നിന്ന് ഇവിടെ എത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ ദുരിതങ്ങള്‍ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് കഴിവുള്ള പല കുട്ടികള്‍ക്കും അപ്പീലുകളുമായി എത്തേണ്ടി വരുന്നത്. കലയെ നന്നായി അവതരിപ്പിക്കുന്ന, കഴിവുള്ള കുട്ടികളെയാണ് കണ്ടെത്തേണ്ടത്. മറിച്ച് അവരുടെ വേഷവിധാനങ്ങളോ ഭംഗിയോ ഒന്നും കണ്ടിട്ടാവരുത്', അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: transgender sanjana chandran about State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..