തണ്ണീർകൂജ/Photo: Anjana Ramath
കോഴിക്കോട്: സംസ്ഥാന കലോത്സവത്തിന്റെ ആവേശതിമിര്‍പ്പിലാണ് കോഴിക്കോട്. വേനല്‍ അടുത്തില്ലെങ്കിലും ചൂട് അതിന്റെ ഉച്ഛസ്ഥായിലേക്കുള്ള ആരംഭയാത്രയിലാണ്. ഈ ചൂടിലും ഉള്ളം കുളിര്‍പ്പിക്കാനായി കലോത്സവ വേദികളില്‍ അങ്ങോളമിങ്ങോളം തണ്ണീര്‍ കൂജകളുണ്ട്. കൃത്യമായി വെള്ളം നിറച്ചു വെച്ച് കൊണ്ട് അധികൃതരും. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് ഈ പ്രോജക്റ്റ്.
കോവിഡിന് ശേഷം കുട്ടികളെല്ലാവരും ഉത്സാഹത്തോടെ കലോത്സ വേദിയിലേക്ക് ഓടി വരുമ്പോള്‍ പരിപാടി ഗംഭീരമാക്കാന്‍ എന്തെല്ലാം ചെയ്യാമെന്നായിരുന്നു ചിന്തയില്‍ നിന്നാണ് ഈ തണ്ണീര്‍കൂജ ആശയം വന്നത് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനിലെ അംഗമായ അരവിന്ദ് എസ്സ് പറയുന്നു. മൂടാടി വീമംഗലം യു.പി. സ്കൂളിലെ ഉറുദ്ദു അധ്യാപകനാണ് അരവിന്ദ്. 'ഈ ചൂടത്ത് ആദ്യം എല്ലാവരും തിരിയുന്നത് തണുത്ത വെള്ളമായിരിക്കും. മണ്‍കൂജയിലെ വെച്ച വെള്ളം തന്നെയാവട്ടെയെന്ന് ഞങ്ങളും ഉറപ്പിച്ചു', അരവിന്ദ് പറഞ്ഞു.

24 വേദികളിലായി 450 ഓളം മണ്‍കൂജകളിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. വലിയ വേദികളില്‍ കൂടുതല്‍ കൂജകള്‍ വെച്ചിട്ടുണ്ട്. എല്ലാവര്ക്കും കാണാവുന്ന പാകത്തിലാണ് കൂജകള്‍. പാലക്കാട്ട് നിന്നും നിര്‍മിച്ച മണ്‍കൂജകളും മണ്ഗ്ലാസ്സുകളുമാണ് വെച്ചിട്ടുള്ളത്. 'വിപണിയില്‍ സിമന്റ് ചേര്‍ത്തും മായം ചേര്‍ത്തും നിരവധി മണ്‍പാത്ര ഉത്പനങ്ങള്‍ വിപണിയില്‍ സുലഭമാണ്. അത്തരം പാത്രങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ യാതൊരു തരത്തിലും താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഞങ്ങളുടെ പ്രതിനിധികള്‍ വിശ്വാസയോഗ്യമായ ഇടത്ത് പോയി പറഞ്ഞ് നിര്‍മിച്ചതാണ് ഈ പാത്രങ്ങള്‍', അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

എല്ലാവരും മികച്ച അഭിപ്രായങ്ങളാണ് ഈ പ്രോജക്റ്റിനെ കുറിച്ച് പറയുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഈ കലോത്സ വേദിയില്‍ തണ്ണീര്‍കൂജ മികച്ച കാഴ്ച്ച തന്നെയാണ് അരവിന്ദ് പറയുന്നു.
Content Highlights: Thaneerkooja in state kalotsavam kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..