യു.കെ. രാഘവൻ മാഷ്.
അന്‍പത് വര്‍ഷങ്ങളായി കലോത്സവവേദിയിലെ സ്ഥിരം സാനിധ്യമാണ് യു.കെ. രാഘവന് മാഷ്. പൂക്കോട് കലാലയത്തിലെ അധ്യാപകന് എന്ന നിലയിലും കലപ്രവര്ത്തങ്ങളില് സജീവമാണ് അദ്ദേഹം. 20 വര്‍ഷം മുന്‍പാണ് പോയില്‍കാവ് വിദ്യാതാരംണി സ്കൂളില്‍ നിന്നും പ്രൈമറി അധ്യാപകനായി രാഘവന് മാഷ് വിരമിക്കുന്നത്. ഇപ്പോള്‍ പൂക്കോട് കലാലയത്തിലെ ചിത്രകലാധ്യാപകനാണ് 75-കാരനായ മാഷ്.
ചിത്രകലയ്ക്ക് പുറമേ, സംഗീതത്തിലും കമ്പം വച്ചുപുലര്‍ത്തുന്ന മാഷ് ഗാനങ്ങളും എഴുതാറുണ്ട്. സംസ്ഥാന കലോത്സവത്തില്‍ ലളിതസംഗീതത്തില്‍ മാഷ് എഴുതിയ ഗാനങ്ങള്‍ പാടി കുട്ടികള്‍ സമ്മാനവും നേടിയിട്ടുണ്ട്. രാമായണകഥ പാടിയ പൈങ്കളി എന്ന് പാട്ടായിരുന്നു ഇത്. സ്നേഹകനി, കുട്ടിപ്പാട്ടുകള്‍ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ചിത്രകലാധ്യാപകനാണെങ്കിലും ഔപചരികമായി ചിത്രകല പഠിച്ചിട്ടില്ല മാഷ്. മ്യൂറല്‍ പെയിന്റിംഗ് മാത്രമാണ് ശാസ്ത്രീയമായി അഭ്യസിച്ചത്. എന്നാല്‍ ചിത്രകലയാണ് കലാരംഗത്ത് തനിക്ക് കയറ്റങ്ങളും ഇറക്കങ്ങളും സമ്മാനിച്ചതെന്നും രാഘവന് മാഷ് പറയുന്നു. ഇന്ന് പൊതുപരിപാടികളില്‍ പ്രസംഗിക്കാന്‍ സ്ഥിരം രാഘവന് മാഷിന് വിളി എത്താറുണ്ട്. എപ്പോഴും തനിക്ക് എന്തെങ്കിലുമൊക്കെ എഴുതാനുണ്ടാകുമെന്നും മാഷ് പറയുന്നു.
ചമയത്തിന് 2010-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് രാഘവന് മാഷിന്. കലാരംഗത്തെ സംഭവനകള്‍ക്ക് കെ.ജി. ഹര്ഷന് സ്മാരക അവാര്‍ഡും ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്. മലബാര്‍ സുകുമാരന്‍ ഭാഗവതരില്‍ നിന്നും ശാസ്ത്രീമായി സംഗീതം അഭ്യസിച്ച രാഘവന് മാഷ് തബലയും പഠിച്ചിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. ഭാര്യയും രണ്ടു മക്കളും കലയില്‍ ഫുള്‍ സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.
Content Highlights: State Youth Festival 2023, raghavan mash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..