മനു ശങ്കർ
ഒന്നും രണ്ടും സ്ഥാനം ഒന്നും ഇല്ലെങ്കിലും എ ഗ്രേഡ് ഉറപ്പാണ്... പറയുമ്പോള്‍ മനു ശങ്കറിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം. കണ്ണൂര്‍ കടമ്പൂര് ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മനു ശങ്കര്‍. 61-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കണ്ണൂരില്‍ നിന്നും മനു ശങ്കര്‍ വണ്ടി കേറിയത്.
എല്‍കെജി മുതല്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയതാണ് മനു. അന്ന് തുടങ്ങിയ സംഗീത തപസ്യയാണ് ഇന്ന് കലോത്സവ വേദിയില്‍ മനുവിനെ കൊണ്ട് എത്തിച്ചത്. കലോത്സവവേദിയിലും പുറത്തും ആള് സൂപ്പര്‍ കൂളാണ്. നിലവില്‍ പ്രേമരാജന്‍ മാസ്റ്ററുടെ കീഴിലാണ് ശാസ്ത്രീമായി സംഗീതം അഭ്യസിക്കുന്നത്.
അച്ഛന് കെ.പ്രവീണ്‍കുമാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണ്. അമ്മ ജയ കടമ്പൂര് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപികയാണ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ചേച്ചി നന്ദ, മനുവിനോട് പറഞ്ഞത് ഇജ്ജ് പോയി പൊളിക്ക് മുത്തേ എന്നാണ്. സംഗീതത്തിന് പുറമെ കായിക ഇനങ്ങളോടും മനുവിന് താല്പര്യമുണ്ട്. ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിങ്ങനെ എല്ലാം ഒന്ന് വിടാതെ കാണും.
ശാസ്ത്രീയ സംഗീതത്തിന് പുറമെ ലളിത ഗാനങ്ങളും സിനിമ ഗാനങ്ങളും ആലപിക്കാറുണ്ട് ഈ കൊച്ചു മിടുക്കന്. നന്നായി പാടിയാല്‍ സംസ്ഥാനതലം വരെ എത്താം, ഇളം തലമുറക്കാരോട് മനു ശങ്കരിന് പറയാന്‍ ഉള്ളത് ഇതാണ്. കഴിഞ്ഞ ദിവസം നടന്ന അഷ്ടപതിയില്‍ ഒന്നാം സ്ഥാനവും മനു കരസ്ഥമാക്കിയിരുന്നു. മിലിറ്ററി ഓഫീസര്‍ ആകാന്‍ ആണ് ഇഷ്ടമെന്നും മനു കൂട്ടിച്ചേര്‍ത്തു.
Content Highlights: State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..