ശിവാനി
എ ഗ്രേഡ് പ്രഖ്യാപനം വന്നപ്പോള്‍ ശിവാനിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു... നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവള് തന്റെ നൃത്താധ്യാപികയെ സ്മരിച്ചു. ഈ വിജയം ടീച്ചര്‍ക്കും കൂടിയുള്ളതാണ്. നൃത്തത്തിനുള്ള ആടയാഭരണങ്ങളൊക്കെ ടീച്ചറാണ് വാങ്ങി നല്‍കിയത്. ഭരതനാട്യത്തിനുളള ഉടയാടക്കും ആഭരണത്തിനും നല്ല ചെലവ് വരും. ടാപ്പിങ്ങ് തൊഴിലാളിയായ അച്ഛന് ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ചെലവെല്ലാം.
ശിവാനിയ്ക്കും ഇവിടെ വരെയുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. ഉപജില്ലാതലത്തില്‍ അപ്പീല്‍ വഴിയാണ് ശിവാനി മത്സര രംഗത്തെത്തിയത്. ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിരുന്നു. ആറ് വയസ് മുതല്‍ ശിവാനി നൃത്തം അഭ്യസിക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യത്തിനാണ് എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ ശിവാനി എ ഗ്രേഡോടെ മികച്ച വിജയം നേടിയത്.
'കലാമണ്ഡലം സരോജിനിയുടെ കീഴിലാണ് ശിവാനി നൃത്തം അഭ്യസിക്കുന്നത്. അവരുടെ മകള്‍ ആരാധികയും ശിവാനിയെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിന്റെ ഫീസ് പോലും കൃത്യമായി കൊടുക്കാന്‍ കഴിയാറില്ല. മേക്കപ്പിന്റെ പൈസയും വല്ലപ്പോഴുമാണ് കൊടുക്കുന്നത്', ശിവാനിയുടെ അച്ഛന് പറഞ്ഞു.
എങ്കിലും തങ്ങളെക്കൊണ്ടാവും വിധം മകളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങാകുകയാണ് ഈ മാതാപിതാക്കള്‍. സെയില്‍സ് ഗേളായി ജോലി നോക്കുകയാണ് ശിവാനിയുടെ അമ്മ ബിനിത. നൃത്തത്തില്‍ ഉപരിപഠനം നടത്തി മുന്നോട്ടു പോകണമെന്നാണ് ശിവാനിയുടെ സ്വപ്നം.
Content Highlights: State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..