നവീൻ
വര്ണങ്ങളാല് വിസ്മയം തീര്‍ക്കുകയാണ് നവീന്‍ എന്ന കൊച്ചുമിടുക്കന്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിങ് എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി നവീന്‍ സ്കൂളിനും നാടിനും അഭിമാനമായിരിക്കുകയാണ്. മണീട് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സി. എസ്. നവീന്‍.
നേരത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനംവകുപ്പ് നടത്തിയ ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ കൊച്ചു മിടുക്കന്. കണ്ണിനും മനസ്സിനും കുളിര്മയേകുന്ന ജീവസ്സുറ്റ ചിത്രങ്ങളാണ് വര്‍ണങ്ങളായി ഈ മിടുക്കന്റെ വിരലുകളില്‍ വിരിയുന്നത്. ചെമ്മംകുഴിയില് ഷെജിമോന്‍ സി.ഡിയുടെയും രജനി ഷെജിയുടെയും രണ്ടുമക്കളില്‍ ഇളയവനാണ് നവീന്‍. ഏകസഹോദരി നന്ദന സി.എസ്.

.jpeg?$p=5b41897&f=1x1&w=284&q=0.8)
.jpeg?$p=f0beeb5&q=0.8&f=16x10&w=284)

സാമ്പത്തിക പരാധീനതകളേറെയുണ്ടെങ്കിലും നവീന്റെ കഴിവിന് മികച്ച പിന്തുണയേകി കൂടെ നില്‍ക്കുകയാണ് കുടുംബം. ഏഴ് വയസ്സുമുതല്‍ ചിത്രരചന ആരംഭിച്ച നവീന്‍ ആര്.എല്‍.വി. ഷൈജുവിന്റെ കീഴിലാണ് ചിത്രരചനാ പരിശീലനം നടത്തുന്നത്. നവീന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ് ചിത്രരചനയ്ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത് ഷൈജു തന്നെയാണ്.
Content Highlights: State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..