.
ഇത്തവണ കലോത്സവം ഇത്തിരി സ്പെഷ്യലാണ്. കലയോടുളള സ്നേഹത്തിന് പുറമേ പരിസ്ഥിതി സ്നേഹവും കലോസ്തവ നഗരിയില്‍ കാണാം.
മാലിന്യമുക്തമായ കലോത്സവ നഗരിക്കായി ഹരിതകര്‍മ സേന രംഗത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 700 ഓളം വരുന്ന ഹരിത കര്‍മ സേന അംഗങ്ങളാണ് കൈമെയ് മറന്ന് ആവേശത്തില്‍ കലോത്സവത്തിനൊപ്പം കൂടിയിരിക്കുന്നത്. ഫുഡ്, പ്ലാസ്റ്റിക്, പേപ്പര്‍ എന്നിങ്ങനെ മൂന്നുവിധത്തിലാണ് മൂന്നുതരത്തിലാണ് ഇവര്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത്.
പ്ലാസ്റ്റിക് നെല്ലിക്കോട് റീ സൈക്കിള്‍ ചെയ്യും. ഭക്ഷണ അവശിഷ്ടങ്ങളും ശേഖരിക്കും. ഇതിനായി പ്രത്യേക കൂടകള്‍ കലോത്സവത്തിന് വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ ഒരു മണി വരെ രണ്ട് ഹരിത കര്‍മ സേന അംഗങ്ങളാകും മാലിന്യ ശേഖരണത്തിന് വേദിയില്‍ ഉണ്ടാവുക. രണ്ടാള് വീതമാകും ഇത്. ഉച്ച മുതല്‍ മാലിന്യ ശേഖരണത്തിന് വേറെ രണ്ടു പേരും എത്തും. അഴക് എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. കാനറാ ബാങ്കിന്റെ വക യൂണിഫോംമും ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക് ഇക്കുറി ഉണ്ടാകും.
Content Highlights: State School Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..