ഗ്രീൻ റൂമിൽനിന്നുള്ള ദൃശ്യം| ഫോട്ടോ: ആകാശ് എസ്.മനോജ്
കോഴിക്കോട്: കഥകളി മത്സരത്തിന് അനുവദിച്ച ഗ്രീന്‍ റൂമില്‍ വെളിച്ചം പോരെന്ന പരാതിയുമായി കഥകളി മത്സരാര്ഥികളും ആശാന്മാരും. ഗ്രീന്‍ റൂമില്‍ ആകെയുള്ളത് മങ്ങിയ ട്യൂബ് ലൈറ്റ് മാത്രമാണ്.
മേക്കപ്പിനായി രാവിലെ 5.30ഓടെ എത്തിയ കുട്ടികളും രക്ഷിതാക്കളും ആശാന്മാരും കാത്തിരുന്നത് മണിക്കൂറുകളാണ്.കഥകളിക്ക് ചുട്ടികുത്തണമെങ്കില് നല്ല വെളിച്ചം ആവശ്യമാണ്.
നിലവില്‍ അനുവദിച്ച റൂമുകളില്‍ നേരത്തേ മേക്കപ്പിനെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം നേരം പുലരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു മത്സരാര്‍ഥികള്‍ക്ക്.
പരാതി പറയാന്‍ പോലും അധികൃതരെ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ കഥകളി മത്സരം തുടങ്ങാന്‍ വൈകുമെന്നും അവര്‍ പറഞ്ഞു.
Content Highlights: state school kalolsavam 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..