കലോത്സവ വേദിയിലെ മൺ ചിത്രം
61- മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 61 മണ് ചിത്രങ്ങള്‍ കൊണ്ട് ചരിത്രം തീര്‍ക്കുകയാണ് കോഴിക്കോട്ടെ ചിത്ര കലാധ്യാപകര്‍. 61 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ 61 അധ്യാപകര്‍ ചേര്‍ന്നാണ് മണ്ണ് കൊണ്ട് 61 ചിത്രങ്ങള്‍ വരച്ചത്.
സംസ്ഥാനത്ത് കലോത്സവനഗരിയില്‍ ആദ്യമായി വരയ്ക്കുന്ന മണ്‍ചിത്രങ്ങള്‍ എന്ന നേട്ടത്തിന് ഒപ്പം ഗിന്നസ് റെക്കോര്‍ഡ് കൂടി ലക്ഷ്യമിട്ടാണ് അധ്യാപകരുടെ ചിത്രരചന. നിലവില്‍ 8 മീറ്റര്‍ നീളമുള്ള മണ്ചിത്രത്തിനാണ് ഗിന്നസ് റെക്കോര്‍ഡ്. കലോത്സവവേദിക്ക് അരികില്‍ 61 മീറ്റര്‍ നീളത്തില്‍ വരച്ച ചിത്രങ്ങളിലൂടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും എന്നാണ് അധ്യാപകരുടെ പ്രതീക്ഷ. രണ്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്ര രചന പൂര്‍ത്തിയാക്കിയത്.
.jpeg?$p=827b4d6&f=1x1&w=284&q=0.8)




മാറ്റുകൂട്ടാന്‍ സാംസ്കാരിക പരിപാടികളും
സ്കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ സാംസ്കാരിക പരിപാടികളും. സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ആറ് വരെ ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ പരിപാടികള്‍ നടക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെയാണ് പരിപാടികള്‍. 5.30 മുതല്‍ 6.30 വരെ സാംസ്കാരിക പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരണം. വിവിധ വിഷയങ്ങളിലായി ആലങ്കോട് ലീല കൃഷ്ണന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി മധുവൂറും മലയാളം, തോല്‍പ്പാവക്കൂത്ത്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ക്രിയേറ്റീവ് ) നടത്തുന്ന പരിപാടികള്‍, പഴയകാല ചലച്ചിത്ര ഗാനമേള, തുടങ്ങിയവ അവതരിപ്പിക്കും. അവസാന ദിവസം ജനുവരി 6-ന് ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.
Content Highlights: soil painting in State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..