വിജയികൾക്ക് സമ്മാനം കൈമാറുന്നു.
61-ാമത് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി പ്രധാന വേദിയായ വിക്രം മൈതാനിയില്‍ സജ്ജമാക്കിയ മാതൃഭൂമി ഡോട്ട് കോമിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. 360 ഡിഗ്രി ആംഗിളിലുള്ള റീല്‍സ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന കോണ്ടസ്റ്റ് ഈ സ്റ്റാളില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിസ്മയ തീം പാര്‍ക്കും ജിടെക്കും സംയുക്തമായി അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് വലിയപിന്തുണയാണ് ആളുകളില്‍നിന്നും ലഭിക്കുന്നത്.
രാവിലെ മുതല്‍ രാത്രി വരെ തിക്കുംതിരക്കുമാണ് മാതൃഭൂമി ഡോട്ട് കോമിന്റെ സ്റ്റാളിനു മുന്നില്‍. കലോത്സവത്തിന് പങ്കെടുത്ത് ക്ഷീണിച്ച് വരുന്ന കുട്ടികള്‍ പോലും വളരെ ചുറു ചുറുക്കോടെയാണ് റീല്‍സ് ചെയ്യാന്‍ ഓടിയെത്തുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നുവെന്നതാണ് പരിപാടിയുടെ വിജയം. റീല്‍സ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും സ്റ്റാളില്‍ ഉടനെ തന്നെ നല്‍കുന്നുണ്ട്. കൂടാതെ ദിവസേനെയുള്ള ലക്കിഡ്രോയില്‍ തിരഞ്ഞെടുക്കുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് സകുടുംബം വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള സൗജന്യ പാസാണ് സമ്മാനമായി നല്‍കുന്നത്.
.jpeg?$p=a35a460&&q=0.8)
ഈ ഒരു പാസില്‍ നാല് പേര്‍ക്ക് പ്രവേശിക്കാവുന്നതാണ്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരും മാതൃഭൂമിയുടെ റീല്സോത്സവത്തില് പങ്കെടുത്തിട്ടുണ്ട്. മത്സരം ഇന്നും കൂടി (ശനിയാഴ്ച) മാത്രം.
മാതൃഭൂമി ഡോട്ട് കോം സ്റ്റാളില്‍ നിന്നെടുക്കുന്ന വീഡിയോ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ #kalolsavamwithmathrubhumi എന്ന ഹാഷ്ടാഗ് ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. മാതൃഭൂമി ഡോട്ട് കോമി(mathrubhumidotcom)നെയും വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കി(vismayaamusementpark)നെയും മെന്‍ഷന്‍ ചെയ്യാന്‍ മറക്കരുത്. സ്റ്റാളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണിലെ ക്യു.ആര്. കോഡ് സ്കാന്‍ ചെയ്ത് പേര്, റീല്‍സ് യുആര്‍എല്‍, മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുളള വിവരങ്ങള്‍ നല്‍കണം.

റീല്‍സ് അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ സ്റ്റാളിലെത്തി പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കുളള ഡിസ്കൗണ്ട് കൂപ്പണും വാങ്ങാം. അപ്ലോഡ് ചെയ്യുന്ന റീല്സുകളില്നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു റീല്സിനായിരിക്കും സൗജന്യ കൂപ്പണ്‍ സമ്മാനമായി ലഭിക്കുക. വിജയികളെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കും.
Content Highlights: school kalolsavam 2023, reelsolsavam winners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..