വിജയികൾക്കുളള സമ്മാനം കൈമാറുന്നു.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന റീല്സോത്സവം വിജയികള്‍ക്കുളള സമ്മാനം കൈമാറി. മൂന്നാംദിനത്തിലെ വിജയികള്‍ക്കുളള സമ്മാനമാണ് കൈമാറിയത്. വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, ജിടെക് എന്നിവരുമായി സഹകരിച്ചാണ് മാതൃഭൂമി ഡോട്ട് കോം റീല്സോത്സവം സംഘടിപ്പിക്കുന്നത്.
പ്രധാന വേദിയായ വിക്രം മൈതാനിയിലെ മാതൃഭൂമി ഡോട്ട് കോം സ്റ്റാളിലെത്തി റീല്സെടുക്കുന്നവരെയാണ് സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്. റീല്‍സെടുക്കുന്ന എല്ലാവര്ക്കും പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും വിസ്മയ പാര്‍ക്കിലേക്കുളള ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും. പ്രതിദിനം തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേര്‍ക്ക് വിസ്മയ വാട്ടര്‍ തീം പാര്‍ക്കിലേക്കുളള സൗജന്യ പ്രവേശന കൂപ്പണ്‍ സ്വന്തമാക്കാം. ഒരു കൂപ്പണില്‍ നാലുപേര്‍ക്കായിരിക്കും സൗജന്യ പ്രവേശനം.
നിങ്ങള്‍ ചെയ്യേണ്ടത്
മാതൃഭൂമി ഡോട്ട് കോം സ്റ്റാളില്‍ നിന്നെടുക്കുന്ന വീഡിയോ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ #kalolsavamwithmathrubhumi എന്ന ഹാഷ്ടാഗ് ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. മാതൃഭൂമി ഡോട്ട് കോമി(mathrubhumidotcom)നെയും വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കി(vismayaamusementpark)നെയും മെന്‍ഷന്‍ ചെയ്യാന്‍ മറക്കരുത്. സ്റ്റാളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണിലെ ക്യു.ആര്. കോഡ് സ്കാന്‍ ചെയ്ത് പേര്, റീല്‍സ് യുആര്‍എല്‍, മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുളള വിവരങ്ങള്‍ നല്‍കണം.
റീല്‍സ് അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ സ്റ്റാളിലെത്തി പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും വിസ്മയ വാട്ടര്‍ തീം പാര്‍ക്കിലേക്കുളള ഡിസ്കൗണ്ട് കൂപ്പണും വാങ്ങാം. അപ്ലോഡ് ചെയ്യുന്ന റീല്സുകളില്നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു റീല്സിനായിരിക്കും സൗജന്യ കൂപ്പണ്‍ സമ്മാനമായി ലഭിക്കുക. വിജയികളെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കും.
Content Highlights: school kalolsavam 2023, reelsolsavam winners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..