'കിര്‍മ്മീരവധത്തിലെ ലളിതയായിരുന്നു അന്നത്തെ വേഷം'; കലോത്സവ ഓര്‍മ പങ്കുവെച്ച് മന്ത്രി ബിന്ദു


ആർ. ബിന്ദു, മന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: mathrubhumi/ facebook.com/drrbindhu

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓര്‍മ പങ്കുവെച്ച് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുണരുമ്പോള്‍ കലാഭവന്‍ നൗഷാദ് പഴയൊരു ഓര്‍മയെ വീണ്ടെടുത്തു തന്നിരിക്കുന്നുവെന്നും കഥകളിയില്‍ ഒന്നാംസ്ഥാനം നേടിയ അക്കാലം ഇന്നെത്രപിറകിലാണെങ്കിലും ഓര്‍മയില്‍ മരതകപ്പച്ചപ്പോടെ തിളങ്ങി നില്‍ക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'മന്ത്രി ആര്‍.ബിന്ദുവിന്റെ കഥകളി,എന്റെ മോണോ ആക്ട്'; വീണ്ടും കോഴിക്കോട്ടെത്തുമ്പോള്‍' എന്ന മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം കുറിച്ചത്.

ആര്‍. ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മറ്റൊരു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുണരുമ്പോള്‍ പഴയൊരു ഓര്‍മയെ വീണ്ടെടുത്തു തന്നിരിക്കുന്നു, കലാഭവന്‍ നൗഷാദ്. കഥകളിയില്‍ ഒന്നാംസ്ഥാനം നേടിയ അക്കാലം ഇന്നെത്ര പിറകിലാണെങ്കിലും ഓര്‍മയില്‍ മരതകപ്പച്ചപ്പോടെ തിളങ്ങി നില്‍ക്കുന്നു. കിര്‍മ്മീരവധത്തിലെ ലളിതയായിരുന്നു അന്നത്തെ വേഷം. 'കണ്ടാലതിമോദം' എന്ന മധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേല്‍ക്കല്‍ എന്നിങ്ങനെ, ഗൃഹാതുരത്വം പകരുന്ന ഊഷ്മളസ്മരണകള്‍...

മോണോആക്ടില്‍ അന്നു സമ്മാനിതനായ കലാഭവന്‍ നൗഷാദ് തന്റെ ഓര്‍മകള്‍ക്കൊപ്പം ഈയുള്ളവളുടെ വിജയം കൂടി ഓര്‍ത്തെടുത്തത് യാദൃച്ഛികമെങ്കിലും മനോഹരമായി തോന്നുന്നു. ജയപരാജയങ്ങള്‍ക്കപ്പുറം, പങ്കാളിത്തം തന്നെ എക്കാലത്തേക്കും സുരഭിലമായ ഓര്‍മകള്‍ സമ്മാനിക്കുമെന്ന ഉള്‍നിറവോടെ അരങ്ങുകളില്‍ നിറഞ്ഞാടാന്‍, സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന എല്ലാ യുവ പ്രതിഭകള്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. സൗവര്‍ണ്ണമായൊരു ഓര്‍മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നതിന് കലാഭവന്‍ നൗഷാദിനോട് പ്രത്യേകം സ്‌നേഹം.

Content Highlights: R. Bindu's kerala State Youth Festival 2023 memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented