മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പഴയിടം പാൽപായസം നൽകുന്നു.
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലവറയുടെ കാരണവർ ആയി പഴയിടം എത്തി. പാൽപ്പായസം ഉണ്ടാക്കി വിളമ്പിയാണ് കലവറ ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വീണാ ജോർജ്, വി ശിവൻ കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവർക്ക് പഴയിടം പായസം നൽകി.
ഉദ്ഘാടനത്തിന് പിന്നാലെ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ ടീമിന് ഉള്ള അത്താഴം ഉണ്ടാക്കുന്ന തിരക്കായി കലവറയിൽ. സാമ്പാറും രസവും അച്ചാറും തിയ്യലും ആണ് ഇന്നത്തെ അത്താഴം. ആദ്യ ദിവസമായ 3-ന് പുട്ടും കടലയും പ്രഭാത ഭക്ഷണം. പുലർച്ചെ 3 മണിക്ക് കലവറ ഉണരും.സമാപന ദിവസമായ 7 വരെ പത്തുകൂട്ടം വിഭവങ്ങൾ ഉള്ള സദ്യ. ഇക്കുറി ചേന പായസവും കുമ്പളങ്ങ പായസവും ആണ് സ്പെഷ്യൽ.
ജനുവരി മൂന്ന് മുതൽ എഴ് വരെ നടക്കുന്ന കലോത്സവത്തിൽ ഏകദേശം ഒന്നര ലക്ഷം ആളുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് സദ്യ വൈകുന്നേരം ചായയും പലഹാരവും രാത്രി അത്താഴവും ഉൾപ്പടെ 4 നേരമാണ് ഭക്ഷണം വിളമ്പുക. പഴയിടം കലവറ നയിക്കുന്ന പതിനേഴാമത്തെ കലോത്സവം ആണ് ഇത്തവണത്തേത്. ചക്കരപ്പന്തല്‍ എന്നാണ് ഊട്ടുപുരയ്ക്കിട്ടിരിക്കുന്ന പേര്
മലബാർ ക്രിസ്ത്യൻ കോളേജിലെ ഗ്രൗണ്ടിലാണ് ഭക്ഷണശാല എല്ലാ വേദികളിൽ നിന്നും കുട്ടികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എത്താൻ കലോത്സവ വണ്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ഇത്തവണ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാല ആയിരിക്കും എന്നും ഇവിടെ എത്തുന്ന എല്ലാവർക്കും ഭക്ഷണം ഉണ്ടാവുമെന്നും ഭക്ഷണ കമ്മിറ്റി അറിയിച്ചു
Content Highlights: pazhayidam payasam, school youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..