സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഒപ്പനയിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കാലമെത്ര കഴിഞ്ഞാലും ഒപ്പനയുടെ മൊഞ്ചൊന്നും പോയിപോവൂല എന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. രണ്ട് മണിക്ക് ആരംഭിച്ച എച്ച്.എസ്. വിഭാഗം ഒപ്പന മത്സരം ആറ് മണിക്കൂര്‍ നീണ്ടിട്ടും പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടം കാണികളാല്‍ സമ്പന്നമായിരുന്നു.
സമയം വൈകിയിട്ടും സദസ്സില്‍ ഇരിപ്പിടങ്ങളെല്ലാം ഫുള്‍. ഒപ്പനയുടെ ഇശലുകള്‍ക്ക് കാത്തോര്‍ത്ത്, മൈലാഞ്ചിയുടെയും മണവാട്ടിയുടെയും മൊഞ്ചുകണ്ട് പ്രധാന വേദിയായ വിക്രം മൈതാനിയില്‍ കാണികള്‍ താളം പിടിച്ചു. പാട്ടിലും ഈണത്തിലും പുതുമ കൊണ്ടുവരാന്‍ പല ടീമുകളും ശ്രമിച്ചു.
ഉച്ചമുതല്‍ മത്സരത്തിന് ഒരുങ്ങിനിന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ മത്സരം കഴിഞ്ഞതിന് പിന്നാലെ തലകറങ്ങി വീണത് അല്പം ആശങ്ക ഉയര്‍ത്തിയതൊഴിച്ചാല്‍ ഒപ്പന മത്സരം കലോത്സവത്തിന്റെ രണ്ടാം ദിനത്തെ ആവേശത്തിലാക്കി. ഇടുക്കി മുതലക്കുടം എസ്.എച്ച്.ജി.എച്ച്.എസ്.എസ്. സ്കൂളിലെ ഫിദ ഫാത്തിമ, എറണാകുളം നോര്‍ത്ത് എച്ച്.എസ്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ഐശ്വര്യ എന്നിവരാണ് തല കറങ്ങി വീണത്.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: oppana competition, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..