കെ.കെ.രമ എംഎൽഎ എൻ.എസ്.എസ് സ്റ്റാളിൽ
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കിയ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീമിന്റെ സ്റ്റാള്‍ ശ്രദ്ധേയമാവുന്നു. സ്റ്റാളിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. സ്റ്റാളിന്റെ മുന്‍വശത്തായി ഒരുക്കിയ സെല്‍ഫി പോയിന്റാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രതീകമായ കില്ലാടിപ്പാവയുടെ കൂറ്റന്‍ മാതൃകയോടൊപ്പം സെല്‍ഫി എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തിരക്കു കൂട്ടുന്നത് കാണാം.
ഹോണസ്റ്റ് കോര്‍ണറാണ് സ്റ്റാളിനെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്. ഇവിടെ നിര്‍മിച്ചിരിക്കുന്ന മരത്തില്‍ കടലാസ് പേനകള്‍ തൂക്കിയതു കാണാം. പത്തു രൂപ നിക്ഷേപിച്ചാല്‍ സന്ദര്‍ശകര്‍ക്ക് കടലാസുപേനയുമായി പോകാം. കേരളത്തിന്റെ പൈതൃകമുണര്‍ത്തുന്ന വസ്തുക്കളാണ് ഹെറിട്ടേജ് കോര്‍ണറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആര്‍ട്ട് കോര്‍ണറാണ് മറ്റൊരു പ്രത്യേകത. എന്‍ എസ് എസിന്റെ സന്ദേശങ്ങള്‍ കുറിച്ച പോസ്റ്റ് കാര്‍ഡുകളാണ് ആര്‍ട്ട് ചെയറില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകളുടെ പ്രകടനവുമായി ടാലന്റ് ചെയറും ഇവിടെ സജ്ജീകരിച്ചിരിട്ടുണ്ട്.
ജെ.ഡി.ടി. സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ മജ്നി തിരുവങ്ങൂര്‍, നീലേശ്വരം ഗവ.സ്കൂള്‍ പ്രോഗ്രാം ഓഫീസര്‍ സി.എ അജാസ്, ഡോക്ടര്‍ ശ്രീജ പി കെ, മാവൂര്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സിലി ബി. കൃഷ്ണ, ജില്ലാ കോഡിനേറ്റര്‍മാരായ കോര്‍ഡിനേറ്റര്‍മാരായ എം.കെ. ഫൈസല്‍, എസ്. ശ്രീചിത്ത് റഫീഖ് കെ.എന്‍. ശ്രീജിത്ത് പി, ഷാജി ക. എന്നിവരാണ് കുട്ടികള്‍ക്ക് സ്റ്റാളില്‍ നേതൃത്വം നല്‍കുന്നത്. കൂടാതെ വളണ്ടിയര്‍മാരായ റംസാന്, ഷഹാം, ഫദാന്‍, ഇബ്രാഹിം, ആന്‍ മരിയ റോസ്, അനഘ അനഘ, വിഷ്ണുപ്രിയ, സല്മാന്, ഫിദ, ആവണി തുടങ്ങിയ വളണ്ടിയര്‍ ലീഡര്‍മാരാണ് സ്റ്റാളിന് നേതൃത്വം കൊടുക്കുന്നത്.
Content Highlights: NSS, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..