ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: 'വരു മധുരോം നുണയാം നാടകോം കാണാം...' കോഴിക്കോട് കലോത്സവത്തിലെ രണ്ടാം ദിനത്തില്‍ നാടകവേദിയില്‍ കയറുമ്പോള്‍ തന്നെ കണ്ണിലുടക്കുന്നത് തന്നെ ഈ ബോര്‍ഡാണ്. നാടക് (NATAK) എന്ന സംഘടനയുടേതാണ് സ്റ്റാള്‍. കോഴിക്കോടന്‍ ഹല്‍വയും ചുക്കുകാപ്പിയുടേയും സൗജന്യ വിതരണമാണ് ഇവിടെ നടക്കുന്നത്.
24 മണിക്കൂറും പൂര്‍ണ്ണസജ്ജമാണ് ഈ സ്റ്റാള്‍. നമ്മുടെ നാട്ടിലൊരു പരിപാടി നടക്കുമ്പോള്‍ എന്തെങ്കിലും നമുക്ക് ചെയ്യേണ്ടേ? നാടക് സംഘടനയുടെ സെക്രട്ടറിയും സ്റ്റാളിന്റെ നടത്തിപ്പുകാരിലൊരാളുമായ ഷിബു മുത്താറ്റില് പറയുന്നു. കലോത്സവം തുടങ്ങിയ അന്ന് മുതല്‍ ഞങ്ങളിവിടെയുണ്ട്. നാടക വേദികരികില് തന്നെ സ്റ്റാള്‍ ഇടാന്‍ ലഭിച്ചത് സന്തോഷം ഷിബു പറയുന്നു. മികച്ച അഭിപ്രായമാണ് സ്റ്റാളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ഷിബു കൂട്ടിച്ചേര്‍ത്തു.
2016-ലാണ് നാടക് എന്ന സംഘടന ആരംഭിക്കുന്നത്. നാടകത്തെ പരിപോഷിപ്പിക്കുന്ന, നാടക പ്രവര്‍ത്തകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. ആദ്യ ITFOK ക്യൂറേറ്റര്‍ കൂടിയായ ജെ. ശൈലജയാണ് സംഘടനയുടെ ക്യുറേറ്റര്‍.
കലോത്സവ വേദികളില്‍ പുതിയ ആശയങ്ങള്‍ വരുന്നില്ല. സത്യത്തില്‍ കലോത്സവത്തില്‍ മാത്രം നാടകങ്ങളെ ഒതുക്കുന്നതിനേക്കാള്‍ കേരളത്തില്‍ നാടകോത്സവങ്ങള്‍ സജീവമാവണം. സര്‍ക്കാരും അതിൽ സജീവ പങ്കാളിയാകണം, ഷിബു പറയുന്നു. അവസാനദിനം വരെ സ്റ്റാള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. നാടക് എന്ന സംഘടനയുടെ ആശയപ്രചാരണവും ഇതിനോടൊപ്പം നടത്താന്‍ സ്റ്റാള്‍ പരിസരത്ത് സംഘാടകര്‍ സജീവമാണ്.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Natak Stall, State Youth Festival, School Kalotsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..