സിദ്ധുവും അമ്മ അഞ്ജുവും
കഴിവ് മാത്രം പോരാ കാശും വേണം. കലോത്സവ വേദിയിലെത്താനുള്ള കടമ്പ കടക്കുക അത്ര എടുപ്പമുള്ള സംഗതിയല്ല. എന്നാല്‍ അതിനെയും മറികടന്ന് മിന്നുന്ന വിജയം നേടിയിരിക്കുകയാണ് പാലാ സെയ്ന്റ് തോമസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധു. ഈ കൊച്ചു മിടുക്കന് യൂട്യൂബ് നോക്കിയാണ് നാടോടി നൃത്തം അഭ്യസിച്ചത്.
കൂട്ടുകാരൊക്കെ കലോത്സവത്തിന് ഒരുങ്ങിയപ്പോള്‍ ഒരു ആഗ്രഹത്തിന്റെ പുറത്ത് സിദ്ധുവും വീഡിയോകള്‍ കണ്ട് നൃത്തം പഠിച്ചു. ഉപജില്ലാ കലോത്സവ വേദിയില്‍ സിദ്ധു ഒന്നാം സമ്മാനം നേടി. ഇതറിഞ്ഞ് കൂട്ടുകാരില്‍ ഒരാളുടെ നൃത്താധ്യാപിക ഭദ്ര ടീച്ചര്‍ സിദ്ധുവിന് ചെറിയൊരു പരിശീലനം സൗജന്യമായി നല്കി. അവിടെ നിന്നും ജില്ലാ തലത്തിലും എ ഗ്രേഡ് നേടി സിദ്ധു വിജയക്കൊടി പാറിച്ചു.
സംസ്ഥാന തലത്തിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സിദ്ധു പറയുന്നു. എങ്കിലും മനസില്‍ ആധിയോടെയാണ് സ്റ്റേജില്‍ കേറിയത്. അമ്മ അഞ്ജുവിനൊപ്പമാണ് സിദ്ധു സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. മകന്റെ ആത്മവിശ്വാസത്തിന് കരുത്ത് പകര്‍ന്ന് അമ്മയും അവനോടൊപ്പമുണ്ട്.
മത്സര ഫലമെത്തിയപ്പോള്‍ അവന്റെ വിജയം അവര്‍ക്ക് ഇരട്ടിമധുരമായി. പണമില്ലാത്തത് കൊണ്ട് കലാപഠനം മുടങ്ങിപ്പോയ ഒരുപാട് കുട്ടികള്‍ക്ക് മുന്നില്‍ അഭിമാനമായി ഇനി സിദ്ധു നില്ക്കും. അവന്റെ നിശ്ചയദാര്‍ഢ്യം മാത്രമാണ് അവനെ ഇവിടെയെത്തിച്ചത്. പാലാ വെള്ളിയേപ്പള്ളി നെടിയിടത്ത് വീട്ടില്‍ സുരേഷ് ബാബുവാണ് പിതാവ്.
Content Highlights: Nadodi Nirtham, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..