കാലിന് പരിക്ക്, എങ്കിലും ആഭ അഭിനയിച്ചു; കൂടെപ്പോന്നത് എ ഗ്രേഡ്


മേഘ ആന്‍ ജോസഫ്

ആഭ | ഫോട്ടോ: ആകാശ് എസ്. മനോജ്/ മാതൃഭൂമി

വേദി ആറ് നാരകംപുരത്ത് എച്ച്. എസ്.എസ്. വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ട് മത്സരം പുരോഗമിക്കുകയാണ്... സ്റ്റേജില്‍ സോളാറും ബിരിയാണി ചെമ്പും കെ-റെയിലുമൊക്കെ പ്രമേയമാക്കി ഒരു പെണ്‍കുട്ടി അഭിനയിച്ചുതകര്‍ക്കുകയാണ്. പേര് ആഭ. പക്ഷേ മത്സരം കഴിഞ്ഞ് ബാക്ക് സ്റ്റേജിലേക്ക് ഇറങ്ങിയപ്പോഴേക്കും അച്ഛന്‍ ഉണ്ണി ഓടിയെത്തി. ഇരിപ്പടത്തിലേക്ക് ആഭയെ താങ്ങിപ്പിടിച്ചെത്തിച്ചു.

കലോത്സവത്തിന് രണ്ടാഴ്ച മുമ്പ് നിലത്തുവീണ് ആഭയുടെ ഇടത് കാലിലെ ലിഗമെന്റിന് പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പക്ഷേ, ആഭ പതറിയില്ല. പാരമ്പര്യചികിത്സ വിദഗ്ധയായ അമ്മ വസന്തകുമാരിയുടെ പരിചരണം മാത്രം മതിയായിരുന്നു ആഭയ്ക്ക്.

പരിക്കിനിടയിലും ആഭ പരിശീലനം മുടക്കിയില്ല. കലാഭവന്‍ നൗഷാദ് മാഷിന്റെ കീഴിലായിരുന്നു പരിശീലനം. കഥാപാത്രങ്ങള്‍ മാറി മാറി അവതരിപ്പിക്കുന്നതിനിടയില്‍ കിടന്നും പിന്നീട് എഴുന്നേറ്റുനിന്നുമൊക്കെ പറയേണ്ട ഡയലോഗുകളുണ്ടായിരുന്നു.

പരിക്കേറ്റതോടെ പരിശീലനത്തില്‍ അങ്ങനെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കി. മത്സരത്തിന് ആഭ സ്റ്റേജില്‍ കയറിയത് കാല്‍മുട്ടില്‍ സപ്പോര്‍ട്ട് ബാന്‍ഡും ചുറ്റിയാണ്. ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ എ ഗ്രേഡ്. വേദനയിലും ആഭയ്ക്ക് സന്തോഷത്തിന്റെ മധുരം.

കലാമേഖലയോട്‌ ചെറുപ്പം മുതലുള്ള അഭിനിവേശമാണ് ആഭക്കെന്ന് അച്ഛന്‍ ഉണ്ണി സത്താര്‍ പറയുന്നു. ഉണ്ണിയും നാടകങ്ങളില്‍ സജീവമാണ്. കോഴിക്കോട് സര്‍വ്വകലാശാല നാടകമത്സരങ്ങളിലും കണ്ണൂര്‍ സംഘചേതന ട്രൂപ്പിലുമൊക്കെ അഭിനയിച്ചു തകര്‍ത്ത ഇദ്ദേഹം ഇപ്പോള്‍ സിനിമ-സീരിയല്‍ മേഖലകളില്‍ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. അമ്മ വസന്തകുമാരിയും കലാകാരിയാണ്.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FR7ipJcKCip4FfigNKSR5G

Content Highlights: mono acting competition, State Youth Festival 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented