ജെയിംസ് മാഷ് പരിശീലിപ്പിച്ച മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസിലെ മാർഗംകളി ടീം
മരമൊടു കല്ലുകള്‍ കനകംവെള്ളി.. എന്നു പാടിപറഞ്ഞു പോകുന്ന മാര്‍ഗംകളിയുടെ ചടുലമായ ചുവടുകള്‍ ജെയിംസ് മാഷ് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് 38-ആം വര്‍ഷമാണ്. എത്രയെത്ര ജില്ലാ കലോത്സവങ്ങള്‍, സംസ്ഥാന കലോത്സവങ്ങള്‍. ഈ വര്‍ഷം തന്നെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി മാഷ് പരിശീലിപ്പിച്ച 10 ടീമുകളാണ് കോഴിക്കോടന്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തിയത്.
ചെറുപ്പത്തില്‍ കല്യാണങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും മാര്‍ഗംകളി കളിച്ചുതുടങ്ങിയതാണ് ജെയിംസ് മാഷ്. അന്ന് പിതാവിനൊപ്പം കളിച്ചിരുന്ന തൊമ്മന് ലൂക്കാച്ചനാണ് മാഷിന്റെ ഗുരു. 'പണ്ട് 15 പാദങ്ങളായിരുന്നു ഒരു കളിയില്‍ ഉണ്ടായിരുന്നത്. ഒരു പാദം അന്ന് കളിച്ചിരുന്നത് മുക്കാല്‍ മണിക്കൂറോളമെടുത്താണ്. പിന്നീട് പാട്ടിന്റെ വേഗം കൂടി. അതിനൊപ്പം ചുവടുകളുടെ ചടുലതയും', മാഷ് പറയുന്നു.
'ക്നാനായ കല്ല്യാണങ്ങളിലും പെരുന്നാളുകളിലും മാത്രം കണ്ടുവന്നിരുന്ന മാര്‍ഗംകളി കലോത്സവ വേദികളിലേയ്ക്കെത്തുന്നത് 1985-ലാണ്. അന്ന് ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് മത്സരയിനമായി മാര്‍ഗംകളിയെ പരിഗണിക്കുന്നത്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാദുസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ഫാദര്‍ ഡോക്ടര്‍ ജേക്കബ് വെള്ളിയാനാണ് മാര്‍ഗംകളിയുടെ ഏകീകരണ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്', ജെയിംസ് മാഷ് മാര്‍ഗംകളിയുടെ ചരിത്രം പങ്കുവെച്ചു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ഗംകളി അധ്യാപകനാണ് ഇദ്ദേഹം.
Content Highlights: Margamkali, State Youth Festival 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..