സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മാതൃഭൂമി ഒരുക്കിയ പ്രവേശന കവാടം അലങ്കാര ദീപപ്രഭയിൽ . ഗിറ്റാറിന്റെ രൂപത്തിലുള്ള കൊടിമരവും കാണാം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി. കലോത്സവവേദിയില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണയും കരുതലും നിയമസഹായങ്ങളും നല്‍കുന്നതിനായി വിദഗ്ധരുടെ കൗണ്‍സിലിങ്ങാണ് ഇവിടെ നല്‍കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും കൗണ്‍സിലിങ് നല്‍കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍, നാല് കൗണ്‍സിലര്‍മാര്‍ എന്നിവരാണ് കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണവും നിയമസഹായവും നല്‍കും.
നിയമ ബോധവത്കരണം നടത്തുക, നിയമ അറിവുകള്‍ പങ്കുവെക്കുക, സഹായങ്ങള്‍ നല്‍കുക, നിയമ സംബന്ധിയായ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികള്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്യും.
ജില്ലാ കോടതി ജഡ്ജ് കൃഷ്ണകുമാര്‍, സബ് ജഡ്ജ് എം.പി ഷൈജല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.
Content Highlights: Legal Services Authority, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..