കുട്ടികൾ അവതരിപ്പിച്ച ദൃശ്യവിസ്മയത്തിൽനിന്ന് | ഫോട്ടോ: അരുൺ നിലമ്പൂർ
കോഴിക്കോട്: ഇനി കലയുടെ രാപ്പകലുകള്‍. 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കമാകുന്നു. ആഡംബര ഘോഷയാത്രയ്ക്ക് പകരം ദൃശ്യവിസ്മയങ്ങളോടെയാണ് ഇക്കുറി കലോത്സവത്തിന് തുടക്കം കുറിക്കുന്നത്.
മുഖ്യവേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലെ സ്റ്റേജിനു മുന്നിലാണ് ദൃശ്യവിസ്മയം അവതരിപ്പിച്ചത്. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ട്രഡീഷണല്‍ ഫാന്‍ ഡാന്‍സ്, ജി.ജി. കളരി സംഘത്തില്‍നിന്ന് കെ.സി. കുട്ടികൃഷ്ണന് ഗുരുക്കളും വയനാട്ടിലെ വിവിധ സ്കൂളിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കളരിപ്പയറ്റ്, കോഴിക്കോട് കുറ്റികാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ശിങ്കാരിമേളം എന്നിവയാണ് ദൃശ്യവിസ്മയത്തില്‍ അരങ്ങേറിയത്.
കേരളത്തില്‍ ആദ്യമായി ഒരു വിദ്യാലയം അരങ്ങില്‍ എത്തിക്കുന്ന ശിങ്കാരിമേളം എന്ന പ്രത്യേകതയും മേളത്തിന് ഉണ്ടായിരുന്നു. കലോത്സവത്തിന് ആഡംബരവും ആര്‍ഭാടവും ഒഴിവാക്കാന്‍ കലോത്സവ മാനുവല്‍ തിരുത്തിയാണ് ഈ വര്‍ഷം ഘോഷയാത്ര ഒഴിവാക്കി ദൃശ്യവിസ്മയം അരങ്ങില്‍ എത്തിച്ചത്
Content Highlights: kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..