കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പിനെ നഗരത്തിലേക്ക് സ്വീകരിച്ചശേഷം രണ്ടാംഗേറ്റിലെ റെയിൽവേ ട്രാക്ക് മുറിച്ചുകടന്നുപോകുന്ന കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം സ്കൂളിലെ വിദ്യാർഥിനികൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
കോഴിക്കോട്: മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വരുന്ന കലോത്സവത്തില്‍ വിധികര്‍ത്താക്കളില്‍ തലമുറമാറ്റത്തിന് തുടക്കമിട്ടു. വിവിധ ഇനങ്ങളില്‍ 25 മുതല്‍ 40 ശതമാനംവരെ വിധികര്‍ത്താക്കളെ മാറ്റി പുതിയവരെ കൊണ്ടുവന്നു. ഏതാനുംമാസങ്ങളായി ഇതിന്റെ നടപടികള്‍ നടന്നുവരുകയായിരുന്നു.
ഒരേസമയം കലാരംഗത്തെ പ്രകടനവും അക്കാദമികയോഗ്യതയും പരിഗണിച്ച് വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കാന്‍ 2019-ല്‍ തീരുമാനിച്ചിരുന്നു. ആരോപണവിധേയരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നാണ് വകുപ്പ് പറയുന്നത്. പുതിയവരെ തിരഞ്ഞെടുക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേതൃത്വംനല്കുന്ന സമിതിയെ ചുമതലപ്പെടുത്തി. വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഈ സമിതിയുടെ കീഴിലായിരുന്നു.
ഈ മേളയിലും വിധികര്‍ത്താക്കളുടെ മൊബൈല്‍ഫോണുകള്‍ വിജിലന്‍സ്, പോലീസ് നിരീക്ഷണത്തിലാകും. സംശയകരമായ കോളുകള്‍ പരിശോധിക്കും. സംശയംതോന്നിയാല്‍ ആളെ ഒഴിവാക്കും.
Content Highlights: kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..