കലയൊരുങ്ങി ....... സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മാതൃഭൂമി ഒരുക്കിയ പ്രവേശന കവാടം അലങ്കാര ദീപപ്രഭയിൽ . ഗിറ്റാറിന്റെ രൂപത്തിലുള്ള കൊടിമരവും കാണാം| ഫോട്ടോ: കെ.കെ.സന്തോഷ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തുന്ന കലാകാരന്മാരെയും കലാസ്നേഹികളെയും വരവേല്‍ക്കാന്‍ മാതൃഭൂമിയും. പ്രധാനവേദിയായ വിക്രം മൈതാനിയില്‍ മാതൃഭൂമി സ്ഥാപിച്ച പ്രധാന കവാടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടിയും പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗത ഗാനം ആലപിച്ചു
എട്ട് ഏക്കര്‍ വിസ്തൃതിയുളള മൈതാനത്ത് അറുപതിനായിരം ചതുരശ്രഅടിയിലാണ് വേദിയും പന്തലും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങള്‍ വീക്ഷിക്കാനാവുന്ന തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങള്‍ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്.

40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 14 ഗ്രീന്‍ റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 7എണ്ണം വീതം പെണ്‍കുട്ടികള്‍ക്കും ആണ്കുട്ടികള്ക്കുമായി നല്‍കും. പിന്‍വശത്തായി 1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘാടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ സേനകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.
Content Highlights: kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..