കുട്ടികൾ ശിങ്കാരിമേളം അവതരിപ്പിക്കുന്നു | ഫോട്ടോ: അരുൺ നിലമ്പൂർ
കോഴിക്കോട്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് അവതരിപ്പിച്ച ദൃശ്യവിസ്മയത്തില്‍ കൊട്ടിക്കയറി, ശിങ്കാരിമേളം അവതരിപ്പിച്ച കുട്ടികള്‍. കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളിന് വേണ്ടി വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിക്കുന്ന ശിങ്കാരിമേളം എന്ന അഭിമാന നേട്ടവുമായാണ് ഇവര്‍ വേദിയില്‍ എത്തിയത്.
ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളിലെ 24 കുട്ടികളാണ് ശിങ്കാരി മേളം അവതരിപ്പിച്ചത്. വേനലവധി കാലത്ത് സ്കൂളിലെ പ്രവേശനോത്സവത്തിന് വേണ്ടിയാണ് ഇവര്‍ ശിങ്കാരിമേളം പഠിച്ചത്. താല്പര്യം ഉണ്ടെന്ന് അറിയിച്ച കുട്ടികളില്‍നിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 24 പേരെയും സ്കൂള്‍ ടീമിലേക്ക് തെരെഞ്ഞെടുത്തത്.
സ്കൂള്‍ പ്രവേശനോത്സവത്തില്‍ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച വെച്ചതിനു പിന്നാലെയാണ് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം ഇവരെ തേടി എത്തിയത്. ഇത്രയും മികച്ച വേദി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇനിയും ഏറെ വേദികള്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കുട്ടികള്‍ പറയുന്നു.
പൊതുവിദ്യാലയത്തിലെ കുട്ടികളെ ഇത്തരം ഒരു നേട്ടത്തിലേക്ക് എത്തിക്കാന്‍ പറ്റിയതില്‍ സന്തോഷത്തിലാണ് സ്കൂളിലെ മ്യൂസിക് അദ്ധ്യാപകന് ആയ പ്രശാന്ത്. വാദ്യകലയില്‍ താല്പര്യമുള്ള എല്ലാ കുട്ടികള്‍ക്ക് സ്കൂള്‍ തലത്തില്‍ തന്നെ കലകള്‍ അഭ്യസിക്കാനുള്ള അവസരം ഉണ്ടായെങ്കില്‍ എന്ന പ്രതീക്ഷ കൂടി ഇവര്‍ പങ്കുവെക്കുന്നുണ്ട്
Content Highlights: kerala state school youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..