സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ പാറോപ്പടി സിൽവർഹിൽസ് എച്ച്.എസ്.എസ്. | ഫോട്ടോ: കെ.കെ. സന്തോഷ്
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് (ശനിയാഴ്ച) സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ.എസ്. ചിത്രയും നിര്‍വഹിക്കും.
കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എം.പിമാരായ എളമരം കരീം, എം.കെ. രാഘവന്, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ., പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു ഐ.എ.എസ്. സ്വാഗതം പറയും.
അതേസമയം സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പോയന്റ് പട്ടികയില്‍ കോഴിക്കോട് ഒന്നാമതും കണ്ണൂര്‍ തൊട്ടുപിന്നിലുമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മൂന്നാമതാണ്.
Content Highlights: kerala state school youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..