മത്സരത്തിൽനിന്ന്
വേദി മൂന്ന്- കൂടല്ലൂരില്‍ നടന്ന മാര്‍ഗംകളി മത്സരം സ്റ്റേജിലെ പലകകള്‍ ഇളകിയതുമൂലം 45 മിനിറ്റോളം നിര്‍ത്തിവെച്ചു.
സാമൂതിരി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയില്‍ കലോത്സവത്തിന്റെ ആദ്യദിനം വൈകിട്ടായിരുന്നു മാര്‍ഗംകളി മത്സരം. നാലാം ക്ലസ്റ്ററിലെ ടീമുകള്‍ മത്സരിക്കുമ്പോഴാണ് സംഭവം.
നല്ല ശക്തിയില്‍ ചുവടുകള്‍ വെക്കുന്ന നൃത്തയിനമായതുകൊണ്ടുതന്നെ പലകകള്‍ ഇളകാന്‍ സാധ്യതയുണ്ടായിരുന്നു. എങ്കിലും അപകടങ്ങളുണ്ടാവതിരുന്നത് ആശ്വാസമായി.
കളി തുടങ്ങുന്നതിനുമുന്പ് തന്നെ സ്റ്റേജില്‍ ചുവടുകള്വെച്ചുനോക്കിയപ്പോള് അപാകത തോന്നിയ കുട്ടികള്‍ സംഘാടകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് മുക്കാല്‍ മണിക്കൂറിനു ശേഷം മത്സരം പുനഃരാരംഭിച്ചു.
Content Highlights: kerala school kalolsavam margamkali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..