കലാപ്രതിഭകളെ സ്വീകരിക്കാന്‍ കോഴിക്കോട് ഒരുങ്ങി


സംസ്ഥാന സ്കൂൾകലോത്സവത്തിൽ സ്വാഗതനൃത്തം അവതരിപ്പിക്കുന്ന സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവസാനഘട്ട പരിശീലനത്തിൽ

കോഴിക്കോട്: സാമൂതിരിയുടെ തട്ടകത്തില്‍ കലയുടെ കേളികൊട്ടുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അറുപത്തിയൊന്നാം കേരള സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങി.

കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍വെച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ സംഘാടകസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞഹമ്മദ്കുട്ടി എം.എല്‍.എ., കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. ആറുമണിവരെ കപ്പ് മാനാഞ്ചിറ സ്‌ക്വയറില്‍ പ്രദര്‍ശനത്തിനായിവെക്കും.

കഴിഞ്ഞ ഒന്നരമാസത്തോളമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു നഗരം. 239 ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയത്. കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.

വേദികളുടെ താക്കോല്‍ സ്വീകരിക്കലും ശബ്ദ-വെളിച്ച സംവിധാനത്തിന്റെ സ്വിച്ച് ഓണും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വിക്രം മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ഇ.കെ. വിജയന്‍ എം.എല്‍.എ., പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഡി.ഡി.ഇ. കെ. മനോജ് കുമാര്‍, എ.ഡി.പി.ഐ.മാരായ സി.എ. സന്തോഷ്, ഷൈന്‍ മോന്‍, സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കരീം പടുകുണ്ടില്‍ തുടങ്ങിയവര്‍ പങ്കെടത്തു.

തിങ്കളാഴ്ചമുതല്‍ ടീമുകള്‍ ജില്ലയില്‍ എത്തിത്തുടങ്ങും. നഗരത്തില്‍ ആദ്യമെത്തുന്ന ജില്ലാടീമിന് ഒമ്പതിന് റെയില്‍വേസ്റ്റേഷനില്‍ റിസപ്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ കൊടിമരം സ്ഥാപിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ.യില്‍നിന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊടിമരം ഏറ്റുവാങ്ങി. പന്തീരാങ്കാവ് സ്വദേശി ആര്‍ട്ടിസ്റ്റ് പരാഗാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം തയ്യാറാക്കിയത്.

കലോത്സവത്തില്‍ ഇന്ന്

 • ഗവ. മോഡല്‍ എച്ച്.എസ്.എസ്.: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ് 10.00
 • കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍: കലോത്സവത്തിനായി കോഴിക്കോട്ട് എത്തുന്ന ആദ്യ ജില്ലാടീമിന് റിസപ്ഷന്‍ കമ്മിറ്റിയുടെ സ്വീകരണം .9.00
 • ഫാറൂഖ് എച്ച്.എസ്.: കലോത്സവ തീം വീഡിയോ പ്രകാശനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് .10.10
 • മാനാഞ്ചിറ: കലോത്സവവണ്ടിയായി തയ്യാറാക്കിയ അലങ്കരിച്ച 30 ബസുകളും നിരക്കുകുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ്‌ഷോ .10.30
 • മാനാഞ്ചിറ: വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്മോബ് .11.00
 • നടക്കാവ് ജി.വി.എച്ച്.എസ്.എസ്.: അക്കൊമഡേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് താമസസൗകര്യത്തിനായി തുറന്നുകൊടുക്കുന്നു .12.00
 • രാമനാട്ടുകര: കലോത്സവ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങല്‍ .1.00
 • സെയ്ന്റ് മൈക്കിള്‍സ് സ്‌കൂള്‍: ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര. 3.00
 • മുതലക്കുളം: പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ. 3.30
 • മലബാര്‍ ക്രിസ്ത്യന്‍കോളേജ് കാമ്പസ്: ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസം പാകംചെയ്ത് അടുക്കളയുടെ ഉദ്ഘാടനം .4.00
 • മീഡിയ പവിലിയന്‍: മീഡിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഡിയ പവിലിയന്‍ ഉദ്ഘാടനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി .4.30
 • സംഘാടകസമിതി ഓഫീസ്: പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയെക്കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ലൈറ്റ് പ്രകാശനം 6.00

Content Highlights: Kerala School Kalolsavam in Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented