കൗൺസിലർമാർ| Photo: Vrinda Mohan
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നാടും നാട്ടുകാരും കുട്ടികളുമെല്ലാം മത്സരച്ചൂടിലാണ്. എല്ലായിടത്തും കലോത്സവ വാര്‍ത്തകള്‍ മാത്രം.
കലോത്സവ വേദികള്‍ പലപ്പോഴും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും കൂട്ടുന്ന ഇടങ്ങള്‍ കൂടിയാകാറുണ്ട്. നന്നായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന ഭയമാകാം, അല്ലെങ്കില്‍ വിചാരിച്ച ഗ്രേഡ് കിട്ടുമോ എന്ന ചിന്തയാകാം. അങ്ങനെ പല പല കാര്യങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് മാനസികസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. ഇങ്ങനെയുള്ള അവസരത്തില്‍ ഒരു കൈത്താങ്ങായി കുട്ടികളുടെ ഒപ്പംനിന്ന് അവരുടെ ടെന്‍ഷന്‍ മാറ്റി ഉഷാറാക്കുകയാണ് ഹാപ്പി മെന്റല്‍ ക്ലിനിക്.
കുട്ടികളുടെ ടെന്‍ഷന്‍ അകറ്റി അവരെ സഹായിക്കുകയാണ് ഹാപ്പി മെന്റല്‍ ക്ലിനിക്കിന്റെ ദൗത്യം. വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ഉള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരാണ് കുട്ടികളെ സഹായിക്കാന്‍ എല്ലാ വേദികളിലും ഉള്ളത്. കുട്ടികളുടെ ചെറിയ ടെന്ഷനുകള്ക്കു പോലും കൈത്താങ്ങായി കൗണ്‍സിലര്‍മാര്‍ ഒപ്പമുണ്ട്. മെഡിക്കല്‍ യൂണിറ്റിന്റെ കൂടെത്തന്നെ കൗണ്‍സിലര്‍മാരും എല്ലാം വേദികളിലുമുണ്ട്. 13-ാം നമ്പര്‍ വേദിയായ ഉജ്ജയിനിയില്‍ കൗണ്‍സിലര്‍മാരായ അശ്വതി എ.ആറും സബിന രണ്ദീപുമാണ് ഉള്ളത്
Content Highlights: kerala school kalolsavam happy mental clinic
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..