യദു കൃഷ്ണ, ഇഹ്ത്തിഷാം, ആൽവിൻ പൗലോസ്, അമൽ ചന്ദ്രൻ| Photo: Sreeshma Eriyatt
കലോത്സവത്തിനെത്തി ഇഷ്ടമുള്ള ഒരു ഫോട്ടോയോ വീഡിയോയോ എടുക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴോ അല്ലെങ്കില്‍ അത്യാവശ്യഘട്ടത്തില്‍ ഫോണെടുക്കുമ്പോഴോ ചാര്‍ജില്ലെങ്കില്‍ ഇനി ഒട്ടും പേടിക്കേണ്ട. ഫോണ്‍, ഇലക്ട്രിക് സ്കൂട്ടര്‍, സൈക്കിള്‍ എന്നിവയെല്ലാം ചാര്‍ജ് ചെയ്യാനായി സൗകര്യമൊരുക്കുകയാണ് അനേര്ട്ടിലെ(ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസേര്‍ച്ച് ആന്‍ഡ് ടെക്നോളജി) നാല് ചെറുപ്പക്കാര്‍.
കലോത്സവവേദി മൂന്ന്- കൂടല്ലൂരിനടുത്തുള്ള സ്റ്റാളിലാണ് സോളാര്‍ പാനല്‍ ചാര്‍ജിങ് സിസ്റ്റം ഒരുക്കിയിരിക്കുന്നത്. 'ഇത് ഒരു ഡെമോ ആണ്. സോളാര്‍ പാനല്‍ വെച്ച് നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയും, അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്നെല്ലാം പറയാന്‍കൂടിയാണ് ഇതിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്'. 'ഒരു സോളാര്‍ ബെഞ്ച് ചെയ്യുകയാണെങ്കില്‍, അത് അല്പം വലിയ പാനല്‍ ആണെങ്കില്‍ അവിടെ ഇരിക്കുന്ന ആള്‍ക്ക് ആ തണലില്‍ ഇരിക്കുകയും വൈ ഫൈ കണക്ഷന് ഉപയോഗിക്കുകയും കൂടാതെ ഫോണ്‍ ചാര്‍ജ് ചെയ്യുകയും ചെയ്യാം. ഇലക്ട്രിക് സ്കൂട്ടറോ സൈക്കിളോ നമുക്ക് ചാര്‍ജ് ചെയ്യുവാനും സാധിക്കും, അതൊക്കെയാണ് ബേസിക് ഫീച്ചര്‍' അനേര്‍ട്ട് എന്‍ജിനീയര്‍ അമൽ ചന്ദ്രൻ പറഞ്ഞു.
ഊര്‍ജ്ജ വകുപ്പിന് കീഴിലെ അനെര്‍ട്ട് കുന്ദമംഗലം സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഈ നാല്‍വര്‍സംഘത്തിന് ഇത്തരമൊരു മാതൃക അവതരിപ്പിക്കാന്‍ പരിമിതികളേറെയായിരുന്നു. എങ്കിലും എല്ലാവര്ക്കും ഉപകാരപ്പെടുന്ന, ഏറ്റവും അടിസ്ഥാനമായ ഒരു കാര്യം ചെയ്യുവാന്‍ അവര്‍ പരിശ്രമിക്കുകയായിരുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റ് ആല്വിന് പൗലോസ്, ഗ്രാജുവേറ്റ് ട്രെയിനി ഇഹ്ത്തിഷാം, യദു കൃഷ്ണ എന്നിവരാണ് ടീമിലുള്ളത്.
Content Highlights: kerala school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..