കലോത്സവത്തില്‍ തിളങ്ങി ദുര്‍ഗ എച്ച്.എസ്.എസ്.; അഭിമാനത്തില്‍ കാസര്‍കോട്


ഇ.വി.ജയകൃഷ്ണൻ

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ കിരീടം നേടിയ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ ടീമിനുവേണ്ടി പ്രിൻസിപ്പൽ വി.വി.അനിത, ജനറൽ കൺവീനർ വിനോദ് പുറവങ്കര എന്നിവർ മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോടിന്റെ യശസ് ഉയര്‍ത്തി ദുര്‍ഗ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓവറോള്‍ കീരീടമാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അണിഞ്ഞത്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടി. 114 പോയിന്റ് നേടിയാണ് ദുര്‍ഗ മൂന്നാം സ്ഥാനത്തെത്തിയത്. 156 പോയിന്റ് നേടിയ പാലക്കാട് ആലത്തൂര്‍ ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 142 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാലക്കാട് ഗുരുകുലം സ്‌കൂളിനെ പിന്നിലാക്കിയാണ് ദുര്‍ഗ് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. 71 പോയിന്റ് ലഭിച്ചു. സംസ്‌കൃതോത്സവത്തില്‍ 40 പോയിന്റ് നേടി ദുര്‍ഗ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറാം സ്ഥാനവും ദുര്‍ഗയ്ക്കു ലഭിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത 631 സ്‌കൂളുകളുടെ പട്ടികയില്‍ തിളക്കമാര്‍ന്ന പ്രകടനത്തോടെ മുന്‍ നിരയിലെത്തിയ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു അഭിനന്ദിച്ചു.

പ്രിന്‍സിപ്പല്‍ വി.വി.അനിത, പ്രഥമധ്യാപകന്‍ വിനോദ്കുമാര്‍ മേലത്ത്, ജനറല്‍ കണ്‍വീനര്‍ വിനോദ്പുറവങ്കര, ജോയിന്റ് കണ്‍വീനര്‍ കെ.പി.ഹരികൃഷ്ണന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ രൂപരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ 'ദുര്‍ഗ' യുടെ 150 ലേറെ പ്രതിഭകളാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയില്‍ പങ്കെടുത്ത് കോഴിക്കോട്ടെ തട്ടകത്തില്‍ മാറ്റുരച്ചത്. പങ്കെടുത്ത എട്ട് ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥികള്‍ വിജയത്തിളക്കം കൂട്ടി. ഒപ്പന, തിരുവാതിര, കൂടിയാട്ടം, നാടകം, ചെണ്ടമേളം, പരിചമുട്ട്, കോല്‍ക്കളി, സംഘഗാനം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്.

വ്യക്തിഗത ഇനങ്ങളില്‍ മത്സരിച്ച എട്ടെണ്ണത്തില്‍ മോണോ ആക്ട്(പെണ്‍), ഓട്ടംതുള്ളല്‍, കഥകളി സംഗീതം, കവിതാരചന (ഇംഗ്ലീഷ്), ഉപന്യാസം (ഹിന്ദി), കവിതാരചന (സംസ്‌കൃതം) എന്നീ ആറിനങ്ങളിലും എ ഗ്രേഡ് നേടി. പത്തുവര്‍ഷം മുന്‍പ് മൂന്നുതവണ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടിയിരുന്നു. കലോത്സവ താരങ്ങളെ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പ്യാരും പി.ടി.എ. പ്രസിഡന്റ് വി.ശ്രീജിത്ത് എന്നിവര്‍ അഭിനന്ദിച്ചു. രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യര്‍ഥിനി അക്ഷര പദ്മ, ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥി അമര്‍ദേവ് പവിത്രന്‍ എന്നിവര്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ദുര്‍ഗയുടെ അഭിമാന താരങ്ങളായി.

Content Highlights: Durga Higher Secondary School,Kanhangad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented