ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി
അവതാർ, സൂര്യകാന്തി, പൂമ്പാറ്റ...ചിലരുടെ മുഖത്ത് 'ക്യൂരിയസ്' എന്ന എഴുത്തുമുണ്ട്. അതിരാണിപ്പാടത്തെന്താ മുഖത്ത് പെയിന്റടിച്ച കുറച്ചുപേർ? മൈമിനോ ഫാൻസി ഡ്രെസ്സിനോ പങ്കെടുക്കുന്നവരല്ല, പിന്നെ? കാണികൾ ക്യൂരിയസാണ്. ആളുകളെ ക്യൂരിയസ് ആക്കുക തന്നെയാണ് ഇവരുടെ ഉദ്ദേശ്യം. ആളുകളെ ക്യൂരിയസ് ആക്കി സീരിയസ് ആയൊരു കാര്യം പറയാനുണ്ട് ഈ ചെറുപ്പക്കാർക്ക്.
സംസ്ഥാനത്തെ എല്ലാ പാലിയേറ്റീവ് കെയർ രോഗികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ മാനസികോല്ലാസത്തിനായുള്ള 3 ദിവസത്തെ കാർണിവൽ സംഘടിപ്പിക്കുക - അതാണ് 'ക്യൂരിയസ്'. ഫെബ്രുവരിയിലാണ് കാർണിവൽ നടക്കുക. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് കലാകാരന്മാരായ വോളണ്ടിയർമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഫേസ് പെയിന്റിങ് എന്ന ആശയത്തിലേക്ക് എത്തിയത്. ഇഷ്ടമുള്ള വിഷയം പറഞ്ഞ് കൊടുത്താൽ മുഖത്ത് വിരിയുന്ന മനോഹരമായ ചിത്രങ്ങളാക്കും ഈ കലാകാരന്മാർ.

WHOയുമായി ചേർന്ന് പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മെഡിസിൻ എന്ന സംഘടനയാണ് ഈ ഉദ്യമത്തിന് പിന്നിൽ. വോളണ്ടിയർമാരായി എല്ലാ പരിപാടികൾക്കും മുന്നിട്ടിറങ്ങാൻ കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളുമുണ്ട്.

"പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനെക്കുറിച്ച് ആളുകളിലേക്ക് എത്തിക്കാനുള്ള അവസരമായി ഞങ്ങൾ ഈ കലോത്സവനഗരി ഉപയോഗിക്കുകയാണ്", വോളണ്ടിയറായ മുഫീദ് പറയുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Curious, Carnival By Pain And Palliative Care Volunteers, State Youth Festival, School Kalotsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..