കലോത്സവം (ഫയൽച്ചിത്രം) | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പി.ആര്.ഡി. വകുപ്പുമായി സഹകരിച്ച് കോഴിക്കോട് പ്രസ്ക്ലബ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 1957 മുതല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ചരിത്രം പറയുന്ന അപൂര്‍വ ഫോട്ടോകളും പത്രവാര്‍ത്തകളുമാണ് പ്രദര്‍ശനത്തിലുണ്ടാവുക. സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ വിക്രം മൈതാനിയില്‍ പത്രങ്ങളുടെ സ്റ്റാളിന് പിന്നിലെ മുറിയിലാണ് പ്രദര്‍ശനം.
അറുപത്തിയൊന്നാം കേരള സ്കൂള്‍ കലോത്സവത്തിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. 239 ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയത്. കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.
Content Highlights: Kerala state school youth festival 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..