പരിപാടി കളറാക്കണ്ടേ? സമയത്തിന് വേദിയിലെത്താന്‍  കലോത്സവ വണ്ടി തയ്യാര്‍


130 ഓട്ടോകള്‍ കുറഞ്ഞ നിരക്കിലും സര്‍വീസ് നടത്തും. നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകള്‍ക്ക് വണ്ടിയുടെ മുന്നില്‍ പ്രത്യേകം ബോര്‍ഡ് ഉണ്ടാവും

.

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ വേദികളില്‍ എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. 26 ബസ്സുകളും നാല് ഇന്നോവ കാറുകളും പത്ത് ഓട്ടോകളും ആണ് കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കും അവര്‍ക്കൊപ്പം വരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ യാത്ര നടത്തുക. ഈ വണ്ടികള്‍ക്കെല്ലാം കലോത്സവ വണ്ടികള്‍ എന്ന് പേര് നല്‍കിയിട്ടുണ്ട്

ഇത് കൂടാതെ 130 ഓട്ടോകള്‍ കുറഞ്ഞ നിരക്കിലും സര്‍വീസ് നടത്തും. നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകള്‍ക്ക് വണ്ടിയുടെ മുന്നില്‍ പ്രത്യേകം ബോര്‍ഡ് ഉണ്ടാവും. രാവിലെ ഏഴ് മണി മുതല്‍ വണ്ടികള്‍ ഓടിത്തുടങ്ങും കുട്ടികളുടെ താമസ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം നല്‍കുന്ന ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്കും വിവിധ വേദികളിലേക്കും സര്‍വീസ് ഉണ്ടാവും. രാത്രി മത്സരം കഴിയും വരെ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും ഉള്‍പ്പെടെ കുട്ടികള്‍ക്ക് പോവേണ്ട ഇടത്തേക്ക് എല്ലാം കലോത്സവ വണ്ടികള്‍ ഓടിക്കൊണ്ടേയിരിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ അവര്‍ വരുന്ന ട്രെയിന്‍ അല്ലെങ്കില്‍ ബസ് കോഴിക്കോട് എത്തുന്ന സമയം ഗതാഗത കമ്മിറ്റി തയ്യാറാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചാല്‍ വാഹനം അവിടെയും എത്തും

Content Highlights: Karla state school youth festival 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented