'ഇതച്ഛന്റെ മോഹമാണ്, അച്ഛനെവിടെയോ നിന്ന് ഈ മത്സരം കാണുന്നുണ്ടാകും'


അഞ്ജന രാമത്ത്

.

'ഇതെന്റെ അച്ഛന്റെ മോഹമായിരുന്നു.
സ്റ്റേജില്‍ കയറുമ്പോള്‍ എന്റെ അച്ഛന്‍ അത് കാണാന്‍ ഇവിടെ എവിടെയോ ഉണ്ടാവും...'
വേദനയോടെ അഭികൃഷ്ണന്‍ പറയുന്നു..

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഭികൃഷ്ണന്‍ ചെണ്ടമേളം മത്സരത്തിനാണ് കലോത്സവ വേദിയിലെത്തിയിരിക്കുന്നത്. അച്ഛന്‍ രാജശേഖരന്‍ പോറ്റിയുടെ
ആഗ്രഹം പൂര്‍ത്തീകരിക്കുന്ന നിമിഷത്തില്‍ പക്ഷേ അദ്ദേഹം കൂടെയില്ല. അസുഖം മൂന്നുമാസം മുമ്പാണ് അച്ഛനെ കവര്‍ന്നത്.

അച്ഛന്റെ അസുഖം മൂലം കലാമണ്ഡലത്തിലെ കഥകളി ചെണ്ട പഠനം അവസാനിപ്പിച്ച് അഭി നാട്ടിലേക്ക് തിരിച്ചു. വൈകാതെ അച്ഛന്റെ വേര്‍പാട്. മത്സരത്തിനുളള തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു ആ മരണം. മാനസികമായി അഭി തളര്‍ന്നെങ്കിലും ചെണ്ടയില്‍ മകന്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണണമെന്ന അച്ഛന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കൂട്ടുകാരും സ്‌കൂള്‍ അധികൃതരും അവനെ ബോധ്യപ്പെടുത്തി. മാനസിക പിന്തുണയുമായി അവര്‍ ഒപ്പം നിന്നു. അഭി ടീമില്‍ വേണമെന്ന വാശിയില്‍ അഭി വീണ്ടും കൊട്ടിക്കയറി. രാപകലില്ലാതെ പരിശീലനം നടത്തി.

ആദ്യമായി പങ്കെടുക്കുന്ന മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് എത്താന്‍ സാധിച്ചതിലുള്ള സന്തോഷം അഭികൃഷ്ണനുണ്ട്. ഇവിടെ വരെ എത്തിയത് അച്ഛന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്നാണ് അഭി പറയുന്നത്. ആദ്യമായി കലോത്സവ വേദിയിലേക്കു വരുമ്പോള്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം സുഹൃത്തുക്കള്‍ പറഞ്ഞുതന്നു. കൊല്ലം പുത്തുര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഭികൃഷ്ണന്‍

'ജയിക്കും എന്നുറപ്പ് ഉണ്ട്. രാപകലില്ലാതെ പരിശീലനം നടത്തിയതിന്റെ ആത്മവിശ്വാസവും കൈമുതലായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ജോലിയാണ് ലക്ഷ്യം. പക്ഷെ പാഷന്‍ ആയി കാണുന്ന ചെണ്ടയും ഒപ്പം കൂട്ടണം.. അമ്മയ്ക്ക് തണലാവണം..' അഭി പ്രതീക്ഷയിലാണ്.

Content Highlights: state school Youth festival 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented